ബോക്സോഫീസിൽ മഞ്ജു വാര്യർ, ഭാവന, മീര ജാസ്മിൻ പോരാട്ടം, വിജയം ആർക്കൊപ്പം?

Bhavana, Meera Jasmine, Manju Warrier
അഭിറാം മനോഹർ| Last Modified വെള്ളി, 23 ഓഗസ്റ്റ് 2024 (09:58 IST)
Bhavana, Meera Jasmine, Manju Warrier
മലയാളത്തില്‍ ഇന്ന് റിലീസാകുന്നത് 3 സിനിമകള്‍. മൂന്ന് സിനിമകള്‍ തമ്മിലെല്ലാം ക്ലാഷ് വരുന്നത് സ്വാഭാവികമായ സംഭവമാണെങ്കിലും ഇത്തവണ ഏറ്റുമുട്ടുന്നത് മലയാളത്തില്‍ തിളങ്ങിനിന്നിരുന്ന മൂന്ന് നായികമാരുടെ സിനിമകളാണ്. ഇതാദ്യമായാകും സ്ത്രീ പ്രാധാന്യമുള്ള 3 സിനിമകള്‍ ബോക്‌സോഫീസില്‍ ഏറ്റുമുട്ടുന്നത്.


മഞ്ജുവാര്യര്‍ നായികയാവുന്ന ഫൂട്ടേജ്, ഭാവനയെ നായികയാക്കി ഷാജി കൈലാസ് ഒരുക്കുന്ന ഫൂട്ടേജ്, മീര ജാസ്മിന്‍ നായികയായി എത്തുന്ന പാലും പഴവും എന്നീ സിനിമകളാണ് ഇന്ന് റിലീസാകുന്നത്. മലയാളത്തില്‍ തിളങ്ങിനിന്നിരുന്ന 3 നായികമാര്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കൊപ്പമാകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍.



ഫൂട്ടേജ്


മഞ്ജുവാര്യര്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് എഡിറ്റര്‍ സൈജു ശ്രീധരനാണ്.
മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസാണ് സിനിമ പ്രേക്ഷകരില്‍ എത്തിക്കുന്നത് എന്നതും പരീക്ഷണ സിനിമയാണ് എന്നതും ഫൂട്ടേജിനുള്ള ആകാംക്ഷ ഉയര്‍ത്തുന്നു. അഞ്ചാം പാതിര,കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ എഡിറ്ററായ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിശാഖ് നായര്‍,ഗായത്രി അശോക് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഹണ്ട്


ചിന്താമണി കൊലക്കേസ് എന്ന സിനിമയ്ക്ക് ശേഷം ഭാവനയും ഷാജി കൈലാസും ഒന്നിക്കുന്ന സിനിമ ഒരു പാരനോര്‍മല്‍ ത്രില്ലറാണ്. മെഡിക്കല്‍ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നടക്കുന്ന ദുരൂഹമരണങ്ങളുടെ പിന്നിലുള്ള സത്യം ചികയുന്ന കഥാപാത്രമായാണ് സിനിമയില്‍ ഭാവനയെത്തുന്നത്.


പാലും പഴവും


മീര ജാസ്മിനും അശിന്‍ ജോസും പ്രധാനവേഷങ്ങളിലെത്തുന്ന വികെ പ്രകാശ് സിനിമ ഒരു കോമഡി എന്റര്‍ടൈനറാണ്. മലയാളികളുടെ പ്രിയപ്പെട്ട നടിയായ മീര ജാസ്മിന്‍ തന്റെ സ്‌ട്രോങ്ങ് സോണില്‍ ചെയ്യുന്ന വേഷമാണ് എന്നതിനാല്‍ ഈ സിനിമയേയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ഭര്‍ത്താവ് നഷ്ടപ്പെട്ട അഭിഭാഷകയെ അപമാനിച്ചതായി ...

ഭര്‍ത്താവ് നഷ്ടപ്പെട്ട അഭിഭാഷകയെ അപമാനിച്ചതായി ജഡ്ജിക്കെതിരെ ആരോപണം; സ്ഥലം മാറ്റണമെന്ന് കേരള ഹൈക്കോടതി അസോസിയേഷന്‍
കഴിഞ്ഞയാഴ്ച ഹൈക്കോടതി ജഡ്ജി ഒരു അഭിഭാഷകയെ അപമാനിച്ചുവെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് ...

ഭാരം കൂടുമോന്ന് ഭയം; കണ്ണൂരില്‍ അമിതമായ ഡയറ്റിംഗ് ചെയ്ത ...

ഭാരം കൂടുമോന്ന് ഭയം;  കണ്ണൂരില്‍ അമിതമായ ഡയറ്റിംഗ് ചെയ്ത 18കാരി മരിച്ചു
യൂട്യൂബില്‍ കണ്ട അമിതമായ ശരീരഭാരം കുറയ്ക്കല്‍ ഭക്ഷണക്രമം പിന്തുടര്‍ന്നതിനെ തുടര്‍ന്ന് 18 ...

ഇന്ത്യ കിരീടം നേടിയാല്‍ തുണി ഉടുക്കാത്ത ചിത്രം ...

ഇന്ത്യ കിരീടം നേടിയാല്‍ തുണി ഉടുക്കാത്ത ചിത്രം പങ്കുവയ്ക്കുമെന്ന് ഇന്‍ഫ്‌ലുവന്‍സറുടെ വാഗ്ദാനം: വാക്ക് പാലിക്കണമെന്ന് ഫോളോവേഴ്‌സ്!
ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയാല്‍ നഗ്‌നചിത്രം പങ്കുവയ്ക്കുമെന്ന് പ്രഖ്യാപിച്ച ...

ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 ...

ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ: വിവാഹ പ്രസംഗവുമായി പിസി ജോര്‍ജ്
ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയെന്ന വിവാദ ...

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് ...

സംസ്ഥാനത്തെ 14 ജില്ലകളിലും താപനിലയ്ക്ക് പുറമെ സൂര്യനില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് ...