Sumeesh|
Last Modified ബുധന്‍, 9 മെയ് 2018 (18:54 IST)
ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ശിവകാർത്തികയനും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. എം രാജേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും നായിക നായകന്മാരായി എത്തുക. ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടീല്ല.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംവിൽധായകൻ എം രാജേഷ തന്നെയാണ് ചിത്രത്തെക്കുറിച്ച് വേളിപ്പെടുത്തിയത്. തിരക്കഥ കേട്ടപ്പോൾ തന്നെ നയൻതാര കഥാപാത്രത്തെ ഇഷ്ടപ്പെട്ടു. ചിത്രത്തിലെ നായികയുടെ കോസ്റ്റ്യൂമും മേക്കപ്പും താരം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്തതായും സംവിധായകൻ വ്യക്തമാക്കി.
നയൻതാര അഭിനയിക്കുന്നു എന്നു പറയുമ്പോൾ തന്നെ ടെൻഷൻ കുറഞ്ഞു. അഭിനയത്തിൽ ആത്മാർത്ഥത കാണിക്കുന്ന മികച്ച പെർഫോർമറാണ് നയൻതാര എന്നും സംവിധായകൻ പറയുന്നു. മോഹൻരാജ് സംവിധാനം ചെയ്ത വേലൈക്കാരനിലാണ് മുൻപ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.