കാസ്റ്റിംഗ് കിടിലൻ, അപാര ലുക്കിൽ നായകനും വില്ലനും!- മിഖായേൽ പൊളിക്കും

അപർണ| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (18:12 IST)
ഗ്രേറ്റ് ഫാദർ എന്ന ഒറ്റൊറ്റ ചിത്രത്തിലൂടെ തന്നെ ഹനീഫ് അദേനി എന്ന സംവിധായകന്റെ ലെവൽ മലയാളികൾ തിരിച്ചറിഞ്ഞതാണ്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് മിഖായേൽ. നിവിന്‍ പോളിയാണ് നായകൻ.

കായംകുളം കൊച്ചുണ്ണി, മൂത്തോന്‍ എന്നീ സിനിമകള്‍ക്കു പിന്നാലെയാണ് നിവിന്റെ മിഖായേലും അണിയറയില്‍ ഒരുങ്ങുന്നത്. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമാണ് മിഖായേൽ. കിടിലൻ കാസ്റ്റിംഗ് തന്നെയാണ് അദേനി നൽകിയിരിക്കുന്നത്.

നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ, ഒരു തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ സുദേവ് നായരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫ്രാൻസിസ് ദാവി എന്നാണ് സുദേവിന്റെ കഥാപാത്രത്തിന്റെ പേര്.

ഉണ്ണി മുകുന്ദനാണ് വില്ലൻ. മാക്രോണി ജൂനിയർ എന്നാണ് ഉണ്ണിയുടെ കഥാപാത്രത്തിന്റെ പേര്. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിനു ശേഷം മഞ്ജിമാ മോഹന്‍ നിവിന്‍ പോളിയുടെ നായികയാവുന്ന ചിത്രമാണ് മിഖായേല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :