ക്യാപ്റ്റൻ ജഗദീഷ് മടങ്ങിവരുന്നു, തുപ്പാക്കിയുടെ രണ്ടാം ഭാഗവുമായി വിജയ് !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 27 ഡിസം‌ബര്‍ 2018 (20:39 IST)
വിജയ്‌യും കാജൽ അഗർവാളും പ്രധാന വേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം തുപ്പാക്കിയുടെ രണ്ടാം ഭാഗം വരുന്നു. ഇൻ‌വെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രിലർ ഗണത്തിൽ പുറത്തിറങ്ങിയ ചിത്രം 2012ലെ തമിഴിലെ മികച്ച ഹിറ്റുകളിലൊന്നാണ്. വിജയും മുരുകദോസും ഒന്നിച്ച ആദ്യ ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വെളുപ്പെടുത്തൽ വന്നതോടെ വിജയ് ആരാധകർ വലിയ ആകാംക്ഷയിലാണ്.

അവധിയിലെത്തിയ ഒരു സൈനിക ഉദ്യോഗസ്ഥൻ സ്ലീപ്പെർ സെല്ലുകളെ ഇല്ലാതാക്കാനായി പ്രവർത്തിക്കുന്നതും അതുമയി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയിൽ വിഷയമായിരുന്നത്. അന്ന് 180 കോടിയാണ് ബോക്സ് ഓഫീസിൽനിന്നും സ്വന്തമാക്കിയത്.

ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നതായി സംവിധായകൻ എ ആർ മുരുകദോസ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റൻ ജഗദീഷ് മടങ്ങി വരും എന്നായിരുന്നു ഒരു അവർഡ് ദാന ചടങ്ങിൽ മുരുകദോസിന്റെ വെളിപ്പെടുത്തൽ.നിലവിൽ അറ്റ്ലിയുടെ സിനിമയിലാണ് വിജയ് അഭിനയിക്കുന്നത്. ഇത് പൂർത്തിയായാലുടൻ തുപ്പാക്കിയുടെ രണ്ടാം ഭാഗത്തിന്റെ ജോലികൾ ആരംഭിക്കും എന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :