‘ആ ത്രില്ല് ഇനി ഉണ്ടാകില്ല’- സിബിഐ പണിക്ക് ഇനി മമ്മൂട്ടിയെ കിട്ടില്ല?

അപർണ| Last Modified തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (12:00 IST)
മമ്മൂട്ടി നായകനായി പരമ്പരയിലെ അഞ്ചാം ചിത്രം ഇനി സംഭവിക്കില്ലെന്ന് റിപ്പോർട്ടുകൾ. മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ഇത്. ചിത്രവുമായി മുന്നോട്ട് പോകാൻ എസ് എൻ സ്വാമിയും കെ മധുവും റെഡിയാണ്. പക്ഷേ മമ്മൂട്ടിക്ക് താൽപ്പര്യമില്ലെന്നാണ് സൂചനകൾ.

പരമ്പരയിലെ അഞ്ചാം ചിത്രത്തിനായി എസ്.എന്‍ സ്വാമി തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ആ തിരക്കഥ ഇനി അതേപടി എടുക്കാന്‍ സാധിക്കില്ല. മമ്മൂട്ടി ഇല്ലാത്തതിനാല്‍ ആ തിരക്കഥ പൂര്‍ണമായും ഉപേക്ഷിക്കാനാണ് സാധ്യത.

വീണ്ടും ഒരു സി ബി ഐ സ്റ്റോറി പറയാം എന്നല്ലാതെ മറ്റ് നാല് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലാത്തതാണ് മമ്മൂട്ടിയുടെ ത്രില്ല് നഷ്ടപ്പെടുത്തിയതെന്നറിയുന്നു. സിബിഐ നടക്കില്ലെങ്കിലും കെ മധു – എസ് എന്‍ സ്വാമി ടീമിന്‍റെ സിനിമയില്‍ മമ്മൂട്ടിയുടെ പുതിയ ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :