പാർവതി റോക്ക്സ്; സൈബർ ആക്രമണങ്ങളൊന്നും ഇവിടെ ഏൽക്കില്ല, ഇത് പെണ്ണ് വേറെ!

അപർണ| Last Modified തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (10:40 IST)
2018ലെ ജനസ്വാധീനമുള്ള യുവതാരങ്ങളുടെ പട്ടികയില്‍ ലേഡി സൂപ്പര്‍സ്‌റ്റാന്‍ നയന്‍‌താരയ്ക്കൊപ്പം പാര്‍വതി തിരുവോത്തും ഇടം പിടിച്ചത് ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ജി ക്യു മാഗസിന്‍ തയ്യാറാക്കിയ 40 വയസിന് താഴെയുള്ളവരുടെ പട്ടികയിലാണ് സൂപ്പര്‍താരങ്ങള്‍ ഇടം പിടിച്ചത്.

തനതായ അഭിനയമികവ് കൊണ്ട് ലേഡിസൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം നേടിയ നയന്‍താര ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ട പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ദക്ഷിണേന്ത്യന്‍ നടിയായിരുന്നു. പ്രൊഫഷണലിസം കൊണ്ട് സിനിമാ ഇന്‍ഡസ്ട്രിയിലും അഭിനയം കൊണ്ട് സാധാരണക്കാര്‍ക്കിടയിലും നയന്‍സിന് ധാരാളം ആരാധകരാണുള്ളത്.

നിലപാടുകള്‍ വ്യക്തമാക്കുന്നതിലും സിനിമാ മേഖലയില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണമെന്ന് വാദിക്കുന്ന നിലപാടുമാണ് പാര്‍വതിക്ക് നേട്ടമായത്. കസബ എന്ന മമ്മൂട്ടി ചിത്രത്തിന് നേരെ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് പാർവതി വിവാദത്തിലകപ്പെട്ടിരുന്നു. കടുത്ത സൈബർ ആക്രമണമായിരുന്നു പാർവതിക്ക് നേരെ ഉണ്ടായത്.

എന്നാൽ, ഇതിനെയെല്ലാം പൊരുതി തോൽ‌പിച്ചിരിക്കുകയാണ്പാർവതിയെന്ന് വ്യക്തം. ചില ഫാൻസിന്റെ സൈബർ അക്രമണങ്ങൾക്കൊന്നും പാർവതിയുടെ വളർച്ച തടയാൻ സാധിക്കില്ല എന്നാണ് ആരാധകർ പറയുന്നത്.

തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത്, മാധ്യമ പ്രവര്‍ത്തക സന്ധ്യമേനോന്‍ ബോളിവുഡിലെ മിന്നും താരമായ തപസി പന്നു, ആയുഷ്മാന്‍ ഖുരാന, മിതാലി പാല്‍ക്കര്‍ എന്നിവരും പട്ടികയില്‍ ഇടം പിടിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :