Widgets Magazine
Widgets Magazine

മമ്മൂട്ടിച്ചിത്രം റിലീസിന് മുമ്പേ ലാഭം, പക്ഷേ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ല!

തിങ്കള്‍, 29 ജനുവരി 2018 (18:52 IST)

Widgets Magazine
Mammootty, Uncle, Joy Mathew, Karthika, Dulquer, മമ്മൂട്ടി, അങ്കിള്‍, ജോയ് മാത്യു, കാര്‍ത്തിക, ദുല്‍ക്കര്‍

നല്ല സിനിമകള്‍ ചെയ്യുന്നതിന് മമ്മൂട്ടിക്ക് പ്രതിഫലം ഒരു തടസമാകാറില്ല. മലയാളിക്ക് അഭിമാനിക്കാന്‍ ഇടനല്‍കുന്ന പല നല്ല ചിത്രങ്ങളും മമ്മൂട്ടിയില്‍ നിന്നുണ്ടായത് അങ്ങനെയാണ്. ഇപ്പോഴും അദ്ദേഹം ആ ശീലം തുടരുന്നു.
 
ജോയ് മാത്യു തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന ‘അങ്കിള്‍’ എന്ന ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. നവാഗതനായ ഗിരീഷ് ദാമോദര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. രസകരമായ സംഗതി ഈ സിനിമ റിലീസിന് മുമ്പേ ലാഭം നേടിയിരിക്കുന്നു എന്നതാണ്.
 
അങ്കിളിന്‍റെ സാറ്റലൈറ്റ് അവകാശം വന്‍ തുക മുടക്കി ഒരു ചാനല്‍ വാങ്ങി. ഒരു മമ്മൂട്ടിച്ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സാറ്റലൈറ്റ് തുകയാണിതെന്നാണ് വിവരം. അതേസമയം തന്നെ, വലിയ തുകയ്ക്ക് അങ്കിളിന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ വിറ്റുപോവുകയും ചെയ്തു.
 
മമ്മൂട്ടിക്ക് ഇനി ഈ സിനിമയുടെ പ്രതിഫലം കൊടുക്കാന്‍ കഴിയുമെന്ന വിശ്വാസം നിര്‍മ്മാതാവ് ജോയ് മാത്യുവിനുണ്ട്. ഒരു പതിനേഴുകാരിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും സവിശേഷതകളുള്ള ബന്ധത്തിന്‍റെ കഥയാണ് അങ്കിള്‍. 
 
സി ഐ എയില്‍ ദുല്‍ക്കറിന്‍റെ നായികയായിരുന്ന കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. മമ്മൂട്ടി സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലാണ് എത്തുന്നത് എന്നതും അങ്കിളിന്‍റെ പ്രത്യേകതയാണ്. 



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

തമിഴ് ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യരെ മാറ്റി, പകരം നയന്‍‌താര!

തമിഴകത്തെ ഹിറ്റ്മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍‌താര ...

news

'അമ്മ'യുടെ മക്കൾ തമ്മിലടി തുടങ്ങി ?; അധികാരം പിടിക്കാന്‍ മമ്മൂട്ടിയും ഗണേഷ് കുമാറും !

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ...

news

സൗബിന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി നായകന്‍ ? കൂടെ ദുല്‍ക്കറും ?

പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ വ്യക്തിയാണ് മലയാളികളുടെ ...

news

ജിത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ! അണിയറയില്‍ ഒരുങ്ങുന്നത് മറ്റൊരു ആക്ഷന്‍ ത്രില്ലര്‍ ?

പ്രണവ് മോഹന്‍ലാല്‍ നായകനായ ജിത്തു ജോസഫ് ചിത്രം ആദി തിയറ്ററുകളില്‍ വന്‍ വിജയം നേടി ...

Widgets Magazine Widgets Magazine Widgets Magazine