'അമ്മ'യുടെ മക്കൾ തമ്മിലടി തുടങ്ങി ?; അധികാരം പിടിക്കാന്‍ മമ്മൂട്ടിയും ഗണേഷ് കുമാറും !

അമ്മയില്‍ അധികാര വടംവലി രൂക്ഷം? ഗണേഷ് കുമാറും മമ്മൂട്ടിയും ഇടയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍!

Dileep, Mammootty, Mohanlal, Ganesh Kumar, Prithviraj, amma, അമ്മ, മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, ഗണേഷ് കുമാര്‍
സജിത്ത്| Last Modified തിങ്കള്‍, 29 ജനുവരി 2018 (14:22 IST)
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഒഴിയുകയാണെന്ന് നടനും എം‌പിയുമായ ഇന്നസെന്റ് അറിയിച്ചത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നസെന്റ് പടിയിറങ്ങുമ്പോള്‍ ആ സ്ഥാനത്തേക്ക് ഇനി ആര് എന്നതാണ് സിനിമാലോകം ഉറ്റു നോക്കുന്നത്.

നേതൃത്വനിരയിലേക്ക് യുവനിര എത്തുമോ അതോ പരിചയസമ്പന്നരിലേക്ക് ആ സ്ഥാനം വീണ്ടുമെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇപ്പോള്‍ സജീവമാണ്. അതേതുടര്‍ന്നാണ് മമ്മൂട്ടിയും ഗണേഷ് കുമാറും ഈ നേതൃനിരയിലേക്ക് വരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് അമ്മയില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായത്.

പൃഥ്വിരാജിന്റെ നിര്‍ബന്ധം മൂലമാണ് മമ്മൂട്ടി ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന തരത്തില്‍ ഗണേഷ് കുമാര്‍ മമ്മൂട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. പൃഥ്വിരാജിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് മമ്മൂട്ടി അത്തരമൊരു തീരുമാനമെടുത്തതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു.

ദിലീപിനെ പുറത്താക്കണമെന്ന നിലപാടില്‍ ഒരു അടിസ്ഥാനവുമില്ല. അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്നും റദ്ദാക്കണമെന്ന് മമ്മൂട്ടിയാണ് പറഞ്ഞത്. അമ്മയുടെ നിയമമനുസരിച്ച് ഇത് സാധ്യമല്ലെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ ഗണേഷ് വ്യക്തമാക്കിയിരുന്നു.

താനായിരുന്നു ദിലീപിന്റെ സ്ഥാനത്തെങ്കില്‍ അമ്മയിലെന്നല്ല ഒരു സംഘടനയിലും ചേരില്ലയെന്നും ഗണേഷ് പറഞ്ഞിരുന്നു. ദിലീപിനെ പുറത്താക്കിയതിന് ശേഷമായിരുന്നു അമ്മയിലെ അഭിപ്രായഭിന്നതകള്‍ രൂക്ഷമായത്. ദിലീപിനെ പുറത്താക്കിയ നടപടി തെറ്റായിരുന്നുവെന്ന വിലയിരുത്തലായിരുന്നു ചിര്‍ക്കുണ്ടായിരുന്നത്‍.

ദിലീപിനെ പുറത്താക്കിയതിനു ശേഷമാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിയുകയാണെന്ന കാര്യം അറിയിച്ചത്. തുടര്‍ന്നാന് ഗണേഷ് നേതൃനിരയിലേക്ക് വരുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. എന്നാല്‍ ഗണേഷ് കുമാര്‍ നേതൃനിരയിലേക്ക് വരുന്നതിനോട് മമ്മൂട്ടിക്ക് യോജിപ്പില്ലെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

അധികാരം പിടിച്ചെടുക്കുന്നതിനു വേണ്ടി നടക്കുന്ന വടംവലികളെക്കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പരസ്യമായിരിക്കുന്നത്. രണ്ട് തവണ മന്ത്രിയായി പ്രവര്‍ത്തിച്ച പരിചയമുള്ള വ്യക്തിയാണ് ഗണേഷ്. എന്നാല്‍ മമ്മൂട്ടിയാവട്ടെ നിലവില്‍ അമ്മയുടെ വൈസ്പ്രസിഡന്റുമാണ്.

ഇന്നസെന്റിന്റെ അഭാവത്തില്‍ ഇടവേള ബാബുവാണ് ഇപ്പോള്‍ സംഘടനയുടെ കാര്യങ്ങള്‍ നോക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിന് പിന്തുണയുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ജൂലൈയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലായിരിക്കും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :