മുഖം നോക്കാതെ നടപടിയെടുക്കുന്ന കര്‍ക്കശക്കാരന്‍ പൊലീസായി മമ്മൂട്ടി!

തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (13:32 IST)

മമ്മൂട്ടി, റോഷന്‍ ആന്‍ഡ്രൂസ്, കായംകുളം കൊച്ചുണ്ണി, മോഹന്‍ലാല്‍, Mammootty, Roshan Andrews, Kayamkulam Kochunni, Mohanlal

റോഷന്‍ ആന്‍ഡ്രൂസും മമ്മൂട്ടിയും ഒന്നിക്കുന്നതായി സൂചനകള്‍. ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന്‍ ആ‍ന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ചിത്രം ഒരു പൊലീസ് സ്റ്റോറിയാണ് പറയുന്നത്.
 
ജീവിതത്തിലും പ്രൊഫഷനിലും പരുക്കനായ ഒരു പൊലീസ് ഓഫീസറെ ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുമെന്നാണ് സൂചന. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് കഥ കൂടിയായിരിക്കും ഇത്.
 
മമ്മൂട്ടിയും റോഷന്‍ ആന്‍ഡ്രൂസും ഇതിന് മുമ്പ് ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടില്ല. ആവനാഴിയിലേതുപോലെ തികച്ചും റോ ആയ ഒരു പൊലീസ് കഥാപാത്രത്തെ മമ്മൂട്ടിക്ക് നല്‍കാനാണ് സംവിധായകനും തിരക്കഥാകൃത്തുക്കളും ആലോചിക്കുന്നതെന്നാണ് വിവരം.
 
അതേസമയം, 45 കോടി ബജറ്റില്‍ ഒരുങ്ങുന്ന കായം‌കുളം കൊച്ചുണ്ണി ഉടന്‍ റിലീസാകും. നിവിന്‍ പോളിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ മലയാളത്തിന്‍റെ അടുത്ത 100 കോടി ക്ലബ് പ്രതീക്ഷയാണ്. കായം‌കുളം കൊച്ചുണ്ണിയുടെ റിലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് - മമ്മൂട്ടി പ്രൊജക്ടിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മലയാള സിനിമയുടെ പെരുന്തച്ഛന്റെ കഥയുമായി വിനയൻ എത്തുന്നു!

കലാഭവൻ മണിയുടെ ജീവിതം സ്‌ക്രീനിലേക്ക് എത്തിച്ചതിന് പിന്നാലെ മഹാനടൻ തിലകന്റെ ജീവിതവും ...

news

മമ്മൂട്ടിയുടെ അടുത്ത മാസ് ഉടൻ, പൊട്ടിച്ചിരിക്കാൻ റെഡിയായിക്കോളൂ...

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഉണ്ട’ ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്. മമ്മൂട്ടിക്ക് ഈ ...

news

മോഹൻലാൽ കഴിഞ്ഞു, അടുത്തത് മമ്മൂട്ടി?- രണ്ടും‌കൽപ്പിച്ച് താരപുത്രൻ

പുതുമുഖ സംവിധായകർക്ക് ഡേറ്റ് നൽകുന്ന കാര്യത്തിൽ മമ്മൂട്ടിയെ കടത്തിവെട്ടാൻ ആർക്കും ...

മോഹൻലാൽ കഴിഞ്ഞു, അടുത്തത് മമ്മൂട്ടി?- രണ്ടും‌കൽപ്പിച്ച് താരപുത്രൻ

പുതുമുഖ സംവിധായകർക്ക് ഡേറ്റ് നൽകുന്ന കാര്യത്തിൽ മമ്മൂട്ടിയെ കടത്തിവെട്ടാൻ ആർക്കും ...

Widgets Magazine