‘പുള്ളി വന്ന് ഒരൊറ്റ അടി, ഇടി കൊണ്ട് മൂക്ക് പൊട്ടി’- അന്നത്തെ ആ അടിയെ കുറിച്ച് മമ്മൂട്ടി

അപർണ| Last Modified ശനി, 25 ഓഗസ്റ്റ് 2018 (12:37 IST)
ചിത്രീകരണത്തിനിടയിൽ താരങ്ങൾക്ക് പരിക്കേൽക്കാറുണ്ട്. വേണ്ട സുരക്ഷയൊക്കെ ഒരുക്കിയെങ്കിലും ചിലപ്പോഴൊക്കെ അപ്രതീക്ഷിതമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ കിടിലൻ ഒരു അടി മെഗാസ്റ്റാർ മമ്മൂട്ടിക്കും കിട്ടിയിട്ടുണ്ട്. അടുത്തിടെ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ സിനിമാജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളെ കുറിച്ച് താരം തുറന്നു പറയുന്നുണ്ട്.

മദ്രാസില്‍ ആവനാഴിയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ തനിക്ക് കിട്ടിയ അടി ഇന്നും അദ്ദേഹം ഓര്‍ത്തിരിക്കുന്നുണ്ട്. ജനക്കൂട്ടം ആക്രമിക്കുന്ന രംഗമായിരുന്നു അപ്പോള്‍ ചിത്രീകരിച്ചത്. പരിചയമില്ലാത്ത ജൂനിയര്‍ ആര്‍ടിസ്റ്റ് വന്നൊരൊറ്റ അടി. അത് കറക്ട് മുഖത്ത് തന്നെ കൊണ്ടു. കരണം പുകഞ്ഞുപോയെന്നും മെഗാസ്റ്റാർ പറയുന്നു. ഇത് കൂടാതെ അടികൊണ്ട് മൂക്കും കാലിലെ ലിഗമെന്റുമൊക്കെ പൊട്ടിയ അനുഭവം വേറെയുണ്ടെന്നും അദ്ദേഹം പറയുന്നു.

സോഷ്യൽ മീഡിയകളിലെ ട്രോളുകളും താൻ ആസ്വദിക്കാറുണ്ടെന്ന് താരം പറയുന്നു. ട്രോള്‍ മങ്കി പോലെയുള്ള ആപ്പുകള്‍ ഡൗൺലോഡ് ചെയ്തു സകല ട്രോളുകളും കാണുമെന്നും മമ്മൂട്ടി പറയുന്നു. അതേസമയം, ഈ ഫാൻ ഫൈറ്റും ബഹളവുമൊക്കെ അഭിനയം തുടങ്ങിയ കാലം തൊട്ടേ ഉണ്ട്. അത് അവരുടെ വികാര പ്രകടനം മാത്രമാണ്. പക്ഷേ, ആ വികാരപ്രകടനത്തിനിടയിൽ ചിലര്‍ക്കൊക്കെ സമചിത്തതയും
മാന്യതയും കൈവിട്ടു പോകുന്നു എന്നു തോന്നിയിട്ടുണ്ടെന്നും അതു സൂക്ഷിക്കുന്നത് നല്ലതാണെന്നും മമ്മൂട്ടി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :