മമ്മൂട്ടി രോഷത്തോടെ ചോദിച്ചു “ഏത് വിഡ്ഢിയാണ് ഈ ലൊക്കേഷന്‍ കണ്ടെത്തിയത് ?”, ലാല്‍ ജോസ് കൈപൊക്കി!

വെള്ളി, 24 ഓഗസ്റ്റ് 2018 (13:12 IST)

മമ്മൂട്ടി, ലാല്‍ ജോസ്, ലോഹിതദാസ്, Mammootty, Lal Jose, Lohithadas

ഉദ്യാനപാലകന്‍ എന്ന മമ്മൂട്ടിച്ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയം. ലോഹിതദാസ് തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്തത് ഹരികുമാറായിരുന്നു. ആ സിനിമയുടെ അസോസിയേറ്റ് ഡയറക്‍ടറായിരുന്നു ഇന്നത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ലാല്‍ ജോസ്. ഉദ്യാനപാലകന്‍റെ ലൊക്കേഷനുകളെല്ലാം കണ്ടെത്തിയതും തീരുമാനിച്ചതും ലാല്‍ ജോസായിരുന്നു. 
 
വാടാനം‌കുറിശ്ശിയിലെ ഒരു തയ്യല്‍‌ക്കടയായിരുന്നു ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷന്‍. മമ്മൂട്ടിയുടെ സുധാകരന്‍ എന്ന കഥാപാത്രം കൂടുതല്‍ സമയം ചെലവഴിക്കുന്ന ഒരു തയ്യല്‍ക്കടയാണത്. ലൊക്കേഷന്‍ വളരെ കറക്‍ട് ആയതുകൊണ്ട് ലാല്‍ ജോസ് അത് ഫിക്‍സ് ചെയ്തു. എന്നാല്‍ അവിടെ ഒരു അപകടം പതിയിരിക്കുന്നത് ലാല്‍ ജോസ് അപ്പോള്‍ ശ്രദ്ധിച്ചില്ല.
 
ആ കടയുടെ തൊട്ടടുത്തായി ഒരു റെയില്‍‌വേ ലെവല്‍‌ക്രോസ് ഉണ്ട്. ട്രെയിന്‍ കടന്നുപോകുമ്പോള്‍ ഗേറ്റ് അടയ്ക്കും. അപ്പോള്‍ റോഡിന് ഇരുവശത്തും വാഹനങ്ങള്‍ വന്ന് നിറയും. ഷൂട്ടിംഗിനായി മമ്മൂട്ടി ലൊക്കേഷനിലെത്തിയ സമയത്തായിരുന്നു കഷ്‌ടകാലത്തിന് ട്രെയിന്‍ വന്നത്. പതിവുപോലെ ഗേറ്റ് അടച്ചു. നൂറുകണക്കിന് വാഹനങ്ങള്‍ വന്ന് ഇരുവശത്തും നിറഞ്ഞു. മമ്മൂട്ടിയെ കണ്ടതും ഈ വാഹനങ്ങളില്‍ നിന്നിറങ്ങിയ ആയിരക്കണക്കിന് ജനങ്ങള്‍ ആര്‍പ്പുവിളിച്ച് ചുറ്റുംകൂടി. ഇത് കണ്ട് ദേഷ്യത്തോടെ മമ്മൂട്ടി പൊട്ടിത്തെറിച്ചു.
 
“ഏത് വിഡ്ഢിയാണ് ഈ ലൊക്കേഷന്‍ കണ്ടെത്തിയത്?” - എന്ന് എല്ലാവരുടെയും മുമ്പില്‍ ഉറക്കെ ചോദിച്ചു. ആ നിമിഷം ഭൂമി പിളര്‍ന്ന് താന്‍ താണുപോയിരുന്നെങ്കിലെന്ന് ലാല്‍ ജോസ് ആഗ്രഹിച്ചു. പതിയെ കൈ ഉയര്‍ത്തി താനാണ് ലൊക്കേഷന്‍ കണ്ടെത്തിയതെന്ന് ലാലു അറിയിച്ചു. “ഇവിടെ ഇത്രയും ആളുകള്‍ കൂടുമെന്ന് തനിക്കറിയില്ലായിരുന്നോ? എന്ത് സെന്‍‌സിലാണ് ഇത് ചെയ്തത്?” എന്നായി മമ്മൂട്ടിയുടെ ചോദ്യം.
 
ആ വിഷമഘട്ടത്തിലും ലാല്‍ ജോസ് രണ്ടും കല്‍പ്പിച്ച് ‘മമ്മുക്ക, ഒരു സംശയം ചോദിച്ചോട്ടേ?” എന്ന് മമ്മൂട്ടിയോട് അഭ്യര്‍ത്ഥിച്ചു. എന്താണെന്ന ഭാവത്തില്‍ മമ്മൂട്ടി നോക്കി. “അങ്ങ് അഭിനയിക്കാന്‍ വരുമ്പോള്‍ ആളുകൂടാത്ത ഒരു സ്ഥലം ഈ കേരളത്തില്‍ ഏതാണെന്ന് പറഞ്ഞാല്‍ ഞാന്‍ അവിടെ ലൊക്കേഷന്‍ നോക്കാം. അങ്ങ് മെഗാസ്റ്റാറാണ്. എവിടെ അഭിനയിക്കാന്‍ വന്നാലും അവിടെ ആളുകൂടും. ഷൂട്ട് ചെയ്യുന്ന സമയത്ത് ഫ്രെയിമില്‍ നിന്ന് ആളുകളെ മാറ്റുന്ന കാര്യം ഞങ്ങള്‍ ചെയ്തോളാം” എന്ന് പറഞ്ഞു.
 
ലാല്‍ ജോസിന്‍റെ മറുപടി കേട്ടതും മമ്മൂട്ടി പൊട്ടിച്ചിരിച്ചു. അങ്ങനെ ആ സന്ദര്‍ഭത്തിന് ഒരു അയവുവന്നു. ഉദ്യാനപാലകന്‍ ആ ലൊക്കേഷനില്‍ മനോഹരമായി ചിത്രീകരിക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘അവരെന്നെ പൂർണ നഗ്നയാക്കി കിടത്തി, അനസ്‌തേഷ്യയുടെ തളര്‍ച്ചയില്‍ എനിക്കൊന്നിനും കഴിഞ്ഞില്ല’: മം‌മ്‌ത പറയുന്നു

നിരവധി ഭാഷകളിൽ അഭിനയിച്ച മംമ്‌ത മോഹൻ‌ദാസിനെ മലയാളികൾക്കെല്ലാം ഇഷ്ടമാണ്. വിവാഹവും ...

news

‘ഒരു അപകടം പറ്റിയിരിക്കുമ്പോൾ ചെറ്റവർത്തമാനം പറയരുത്’- ചെന്നിത്തലയ്ക്കെതിരെ അജു വർഗീസ്

സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ...

news

മമ്മൂട്ടിയായി മോഹന്‍ലാല്‍, മമ്മൂട്ടിയായി ജയറാം!

അസാധാരണമായ അഭിനയവൈഭവമുള്ള നടനാണ് മോഹന്‍ലാല്‍. അദ്ദേഹം ഒരു കഥാപാത്രമായാല്‍ ആ കഥാപാത്രത്തെ ...

news

മണിച്ചിത്രത്താഴിനെയും കാലാപാനിയെയും മമ്മൂട്ടി മലര്‍ത്തിയടിച്ചു!

സിദ്ദിക്ക്-ലാല്‍ എന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയകൂട്ടുകെട്ട് പിരിഞ്ഞത് ...

Widgets Magazine