പ്രിയനന്ദന്റെ ഒടിയനിൽ നായകൻ ഫഹദ് ഫാസിൽ?!

വ്യാഴം, 4 ജനുവരി 2018 (17:24 IST)

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം റിലീസ് ആകുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ മറ്റൊരു ‘ഒടിയൻ’ കൂടി മലയാളത്തിലെത്തുന്നു. 
 
പ്രിയനന്ദനൻ ആണ് പ്രമേയം വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. പി. കണ്ണൻകുട്ടിയുടെ നോവലിനെ അടിസ്ഥാനമാക്കിയാകും  ഈ ചിത്രമെന്ന് പ്രിയനന്ദനൻ പറയുന്നു. സിനിമയുടെ തിരക്കഥ ജിനു എബ്രബാം ആണ്. ഛായാഗ്രഹണം ഹരി നായർ. സിനിമയുടെ ഒരു പോസ്റ്ററും അദ്ദേഹം പങ്കുവച്ചു. 
 
'പി.കണ്ണൻകുട്ടിയുടെ അതി മനോഹരമായ നോവലിന്റെ ചലച്ചിത്ര അവിഷ്ക്കാരത്തിന്‌ ഞാൻ ഇനിയും പരിശ്രമിച്ചു കൊണ്ടേയിരിക്കും. നടക്കാതെ പോയ സ്വപ്നങ്ങളിലാണ് ചില പക്ഷികൾ വീണ്ടും അടയിരിക്കാനായി കൂടുകൾ കൂട്ടുന്നത്' - പ്രിയനന്ദനൻ പറഞ്ഞു.
 
ഫഹദ് ഫാസിലിനെ നായകനാക്കി 2013ൽ ഇങ്ങനെയൊരു പ്രോജക്ട് പ്രിയനന്ദനൻ ചെയ്യുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. റിപ്പോർട്ട് അനുസരിച്ച് ഒടിയനിൽ ഫഹദ് ആണോ നായകനെന്ന സംശയവും സിനിമാ പ്രേമികൾ ഉന്നയിച്ചു കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇനിയും മാസങ്ങളോളം ഷൂട്ട് ചെയ്യണം, മോഹന്‍ലാലിന്‍റെ ഒടിയന്‍ എന്നുവരും?

മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍ ഏറെ പ്രത്യേകതകളുള്ള ഒരു പ്രൊജക്ടാണ്. ആ പ്രത്യേകത ...

news

മമ്മൂട്ടിയോ മോഹന്‍ലാലോ കോംപ്ലക്സ് അടിച്ച് പിന്നോട്ടുപോയിരുന്നെങ്കില്‍ ഞാന്‍ വലഞ്ഞേനേ - സംവിധായകന്‍ പറയുന്നു!

ആദ്യകാലത്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒട്ടേറെ സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ...

news

വിക്രമിനെ കൂട്ടുപിടിച്ച് മോഹന്‍ലാല്‍, ബോക്സോഫീസില്‍ പുതിയ പടയോട്ടത്തിന് ശ്രമം

മമ്മൂട്ടിക്കൊപ്പം പല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം. ...

news

രജനി ആരാധകര്‍ക്ക് നിരാശ; ടീസറില്ല, ടി ഷര്‍ട്ട് മാത്രം!

രജനികാന്ത് - ഷങ്കര്‍ ടീമിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘2.0’ ദിനം‌പ്രതി വാര്‍ത്തകളില്‍ ...

Widgets Magazine