കോമഡി റോളില്‍ തിളങ്ങാന്‍ ദുല്‍ഖര്‍ സല്‍മാന്‍, വീണ്ടും സംവിധായകനായി സൗബിന്‍, ചിത്രീകരണം ഉടന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 10 ജനുവരി 2022 (09:00 IST)

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ ദുല്‍ഖറിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.ഓതിരം കടകം എന്ന് പേരിട്ടിരിക്കുന്ന സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു.

ദുല്‍ഖറിനൊപ്പമുള്ള സിനിമ കോമഡി ചിത്രമായിരിക്കുമെന്ന് സൗബിന്‍ പറഞ്ഞു.ഒരു പക്കാ കോമഡി ചിത്രം എന്ന് പറയുന്നില്ല എന്നും, ദുല്‍ഖറിന്റെ സ്റ്റൈലില്‍ ഉള്ള ഒരു കോമഡി ചിത്രമായിരിക്കും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ചിത്രീകരണം രണ്ടുമാസത്തിനുള്ളില്‍ ആരംഭിക്കും. നിലവില്‍ മഞ്ജുവാര്യരിനൊപ്പം വെള്ളരിക്കാപ്പട്ടണം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സൗബിന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :