കുറുപ്പ് 100 കോടി കടന്നോ, ദുല്‍ഖര്‍ ചിത്രം തിയറ്ററുകളില്‍ നിന്ന് എത്ര നേടി ?

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 3 ജനുവരി 2022 (14:34 IST)

കുറുപ്പ് സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം തന്നെ ചിത്രീകരണം തുടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലെത്തിയ കുറുപ്പ് ആദ്യ രണ്ടാഴ്ച കൊണ്ട് കുറുപ്പ് 75 കോടി ഗ്രോസ് നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എന്നാല്‍ സിനിമ എത്ര കോടി എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
എല്ലാ വിഭാഗം പ്രേക്ഷകരെയും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കുറുപ്പിന് ആയി. ആദ്യ ദിനത്തില്‍ തന്നെ ആറ് കോടിക്ക് മുകളില്‍ കളക്ഷന്‍ സിനിമ നേടിയിരുന്നു. 35 കോടി മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്.
32.25 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രം കുറുപ്പ് നേടിയത്.ആകെ കളക്ഷന്‍ 100 കോടി രൂപയാണെന്നുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :