നല്ലൊരു കഥ കേട്ടാല്‍ അതിനേപ്പറ്റി എക്സൈറ്റഡായി സംസാരിക്കുന്ന മമ്മൂട്ടിയെക്കുറിച്ച് ദുല്‍ക്കര്‍ പറയുന്നത്...

ബുധന്‍, 14 മാര്‍ച്ച് 2018 (21:46 IST)

Widgets Magazine
മമ്മൂട്ടി, ദുല്‍ക്കര്‍ സല്‍മാന്‍, മോഹന്‍ലാല്‍, പ്രണവ്, Mammootty, Dulquer Salman, Mohanlal, Pranav

മമ്മൂട്ടി നമ്മുടെ യുവതാരങ്ങള്‍ക്കൊക്കെ മാതൃകയാണ്. എങ്ങനെയുള്ള കഥകള്‍ സ്വീകരിക്കണം, എങ്ങനെ അഭിനയിക്കണം തുടങ്ങി അഭിനയത്തിന്‍റെ കാര്യത്തില്‍ മമ്മൂട്ടിയുടെ ഓരോ രീതിയും പെര്‍ഫെക്ടാണ്. വ്യക്തി എന്ന നിലയിലാണെങ്കിലും നൂറില്‍ നൂറും നല്‍കാവുന്ന പച്ചമനുഷ്യന്‍. മറ്റുതാരങ്ങളുടെ കാര്യം പോകട്ടെ, ദുല്‍ക്കര്‍ സല്‍മാനെ മമ്മൂട്ടി എങ്ങനെയൊക്കെയായിരിക്കും സ്വാധീനിച്ചിരിക്കുക?
 
“അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നൊന്നും പറയാനാവില്ല. നല്ല സിനിമകള്‍ ചെയ്യണമെന്നുള്ള താല്‍‌പ്പര്യവും ഇഷ്ടവും അതിനുള്ള എനര്‍ജിയുമൊക്കെ എക്സ്ട്രീമാണ് വാപ്പച്ചിക്ക് ഇപ്പോഴും. അതെന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ലൊരു കഥ കേട്ടാല്‍ അതിനേപ്പറ്റി വളരെ എക്സൈറ്റഡായി സംസാരിക്കുകയും മറ്റും ചെയ്യും വാപ്പച്ചി. പുതിയ തലമുറയിലെ ആളുകള്‍ക്കെല്ലാം അതൊരു ഇന്‍സ്പിരേഷനാണ്” - മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ വ്യക്തമാക്കിയിരുന്നു. 
 
താനും വാപ്പച്ചിയും ഒരുമിച്ച് വീട്ടില്‍ കാണുന്നത് ചുരുക്കമാണെന്നും അതുകൊണ്ട് സിനിമ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയോ ആലോചനയോ ഒന്നും നടക്കില്ലെന്നും ദുല്‍ക്കര്‍ പറയുന്നു. ഏതെങ്കിലും പ്രത്യേക ഐഡിയ ഒക്കെ കേള്‍ക്കുമ്പോള്‍ ഇടയ്ക്ക് ചോദിക്കാറുണ്ടെന്നും ദുല്‍ക്കര്‍ പറഞ്ഞു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി ദുല്‍ക്കര്‍ സല്‍മാന്‍ മോഹന്‍ലാല്‍ പ്രണവ് Mammootty Mohanlal Pranav Dulquer Salman

Widgets Magazine

സിനിമ

news

മോഹന്‍ലാല്‍ നായകന്‍, സംവിധാനം പീറ്റര്‍ ഹെയ്ന്‍ !

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനിലൂടെയാണ് പീറ്റര്‍ ഹെയ്ന്‍ എന്ന ...

news

ഞാന്‍ ശ്രീദേവിയെ പ്രണയിച്ചിരുന്നു, പിറന്നാള്‍ ദിനത്തില്‍ മനസ്സുതുറന്ന് ആമിര്‍ഖാന്‍

ശ്രീദേവിയുമായി ഒരു ഫോട്ടോ ഷൂട്ട് മാത്രമാണ് ചെയ്തിട്ടുള്ളത്. ഞാന്‍ അന്നൊരു തുടക്കക്കാരന്‍ ...

news

താരാരാധന ശരിയല്ലെന്ന് കമല്‍

മലയാള സിനിമയില്‍ വിലക്ക് എന്നൊരു സംഗതി ഇല്ലെന്ന് സംവിധായകന്‍ കമല്‍. സംഘടനാപരമായ ...

news

അരക്കെട്ട് ഇളക്കാന്‍ മാത്രമല്ല, അഭിനയിക്കാനും അറിയാം: സംവിധായകര്‍ക്കെതിരെ ആഞ്ഞടിച്ച് ആന്‍ഡ്രിയ

സിനിമാ മേഖലയിലെ പുരുഷാധിപത്യത്തിനെതിരെ ആഞ്ഞടിച്ച് നടി ആന്‍ഡ്രിയ ജെറമിയ. എപ്പോഴും ...

Widgets Magazine