അന്ന് മമ്മൂട്ടിയും തെറ്റിദ്ധരിച്ചു, എല്ലാം അറിഞ്ഞപ്പോൾ ‘കൂളായി’- ഭദ്രൻ പറയുന്നു

വെള്ളി, 2 നവം‌ബര്‍ 2018 (14:37 IST)

ത്രില്ലര്‍ ചിത്രങ്ങളുടെ തോഴനാണ് ഭദ്രന്‍. സ്ഫടികമെന്ന് പറയുമ്പോൾ തന്നെ ഓർമ വരുന്ന മുഖമാണ് ഭദ്രൻ. 
മോഹന്‍ലാലിനെ മാത്രമല്ല മമ്മൂട്ടിയെ നായകനാക്കിയും അദ്ദേഹം സിനിമയൊരുക്കിയിട്ടുണ്ട്. ഏറെ ആസ്വദിച്ചും കഷ്ടപ്പെട്ടുമാണ് താന്‍ മമ്മൂട്ടിയെ നായകനാക്കി അയ്യര്‍ ദി ഗ്രേറ്റ് എന്ന ചിത്രമൊരുക്കിയതെന്ന് അദ്ദേഹം പറയുന്നു. 
 
വൻ ഹിറ്റായിരുന്നു ചിത്രം. മമ്മൂട്ടിയുടെ കരിയരിലെ മികച്ച സിനിമകളിലൊന്നുകൂടിയാണിത്. ചിത്രം വമ്പൻ ഹിറ്റായിരുന്നുവെങ്കിലും ആ ചിത്രീകരണ സമയത്ത് താൻ അനുഭവിച്ച ടെൻഷൻ വളരെ വലുതായിരുന്നുവെന്ന് സംവിധായകൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
 
ഒരിടയ്ക്ക് മമ്മൂട്ടിയും തന്നെ തെറ്റിദ്ധരിച്ചിരുന്നുവെന്നും സിനിമയുടെ സംവിധായക സ്ഥാനത്തുനിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. രതീഷായിരുന്നു ചിത്രം നിര്‍മ്മിച്ചത്. പറഞ്ഞ ഡേറ്റിന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെ തന്റെ കഴിവുകേടാണെന്നായിരുന്നു മറ്റുള്ളവർ വ്യാഖ്യാനിച്ചിരുന്നത്. 
 
സിനിമയ്ക്കായി കരുതി വെച്ചിരുന്ന പണം രതീഷ് മറ്റ് പല കാര്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നു. ഇതിന് ശേഷമാണ് ഭദ്രന്‍ കാശ് ധൂര്‍ത്തടിക്കുന്ന സംവിധായകനാണെന്ന ശ്രുതി നിര്‍മ്മാതാക്കള്‍ക്കിടയില്‍ പ്രചരിച്ചത്. ഇതോടെ മമ്മൂട്ടിയും അത് വിശ്വസിച്ചു. അദ്ദേഹത്തെ മറ്റ് പലരും ചേർന്ന് അത് വിശ്വസിപ്പിച്ചു. പക്ഷെ, എല്ലാം അറിഞ്ഞപ്പോൾ സംഭവം കൂളായി.
 
പുറംലോകത്തിന് അറിയാത്ത തരത്തില്‍ നിരവധി ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ സൂപ്പര്‍ ഹിറ്റായി മാറിയതോടെ തന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും മാറുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഇത് മമ്മൂട്ടിയുടെ കായം‌കുളം കൊച്ചുണ്ണി, പക്ഷേ ബജറ്റ് 45 കോടിയല്ല!

സമൂഹത്തില്‍ അഴിമതി നടത്തുന്ന കോടീശ്വരന്‍‌മാരെയും പൊലീസിനെയും അതിവിദഗ്ധമായി ...

news

‘ഇനിയൊരു സൂപ്പർസ്റ്റാർ ഉണ്ടാകാതിരിക്കട്ടെ’- തുറന്നു പറഞ്ഞ് ജീത്തു ജോസഫ്

മലയാളഥിലെ സൂപ്പർസ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. തമിഴിലെ സൂപ്പർസ്റ്റാർസ് രജനികാന്തും ...

‘ഇനിയൊരു സൂപ്പർസ്റ്റാർ ഉണ്ടാകാതിരിക്കട്ടെ’- തുറന്നു പറഞ്ഞ് ജീത്തു ജോസഫ്

മലയാളഥിലെ സൂപ്പർസ്റ്റാറുകളാണ് മോഹൻലാലും മമ്മൂട്ടിയും. തമിഴിലെ സൂപ്പർസ്റ്റാർസ് രജനികാന്തും ...

news

പാല്‍ വെറുതെ കളയരുതെന്ന് ആരാധകരോട് വിജയ് !

ദളപതി വിജയ് നായകനാകുന്ന ‘സര്‍ക്കാര്‍’ ദീപാവലി റിലീസായി നവംബര്‍ ആറിന് ...

Widgets Magazine