കൊച്ചുണ്ണിയോട് മുട്ടാൻ ഡ്രാമ, പഴയ ലാലേട്ടനെ തിരിച്ച് കിട്ടിയെന്ന് ആരാധകർ!

അപർണ| Last Updated: വെള്ളി, 2 നവം‌ബര്‍ 2018 (10:49 IST)
നിവിൻ പോളിയുടെ കായം‌കുളം കൊച്ചുണ്ണിയോട് മത്സരിക്കാൻ ഇപ്പോൾ ശക്തനായ ഒരാളേ ഉള്ളു, ഡ്രാമയിലെ മോഹൻലാൽ. മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഡ്രാ‍മയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
മുഴുനീള കോമഡി പറയുന്ന പഴയ ലാലേട്ടനെ തിരിച്ച് കിട്ടി എന്നാണ് ആരാധകർ പറയുന്നത്.

ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. അതിനൊപ്പമാണ് കേരളത്തില്‍ 140 ഓളം സ്‌ക്രീനുകളില്‍ റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ദിവസം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചത് 27 പ്രദര്‍ശനങ്ങളായിരുന്നു. അതില്‍ നിന്നും 5.11 ലക്ഷമാണ് ഡ്രാമ സ്വന്തമാക്കിയത്.

കേരളത്തില്‍ 350 ന് മുകളില്‍ തിയറ്ററുകളിലായിരുന്നു കായംകുളം കൊച്ചുണ്ണി പ്രദര്‍ശിപ്പിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 62 ഷോ യും ലഭിച്ചിരുന്നു. ഇതില്‍ നിന്നും 1920 ലക്ഷത്തിന് മുകളില്‍ സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. കേരള ബോക്‌സോഫീസില്‍ 5 കോടി 3 ലക്ഷം രൂപയായിരുന്നു റിലീസ് ദിവസം കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചത്. കൊച്ചുണ്ണിയുടെ കളക്ഷനെ മറികടക്കാൻ ഡ്രാമയ്ക്ക് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :