BIJU|
Last Updated:
ശനി, 28 ഏപ്രില്‍ 2018 (15:49 IST)
സ്ഥിരം മുഖങ്ങളെ ഒഴിച്ചുനിര്‍ത്തി മറ്റ് ഭാഷകളില്‍ നിന്ന് താരങ്ങളെ കൊണ്ടുവന്ന് പുതുമ സൃഷ്ടിക്കുന്ന രീതി മലയാളത്തില്‍ സ്ഥിരമായി കണ്ടുവരുന്ന കാഴ്ചയാണ്. മമ്മൂട്ടിയുടെ പുതിയ ചിത്രത്തില്‍ നായിക എത്തുന്നത് ബോളിവുഡില്‍ നിന്നാണ് എന്നതാണ് പുതിയ വാര്‍ത്ത.
‘മാമാങ്കം’ എന്ന ബ്രഹ്‌മാണ്ഡ സിനിമയില്‍ ബോളിവുഡ് നായിക പ്രചി ദേശായ് ആണ് മമ്മൂട്ടിക്ക് നായികയാകുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ മേയ് 10ന് ആരംഭിക്കുകയാണ്. റോക്ക് ഓണ്‍, വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ, അസ്‌ഹര്‍ തുടങ്ങി ഒട്ടേറെ മികച്ച ഹിന്ദിച്ചിത്രങ്ങളിലെ നായികയായിരുന്ന പ്രചി ദേശായ് ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യന്‍ ചിത്രമാണ് മാമാങ്കം.
കളരിപ്പയറ്റ് ഉള്‍പ്പടെയുള്ള ആയോധനമുറകള്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ പ്രാപ്തയായ നായികയെയാണ് സംവിധായകന്‍
സജീവ് പിള്ള തേടിക്കൊണ്ടിരുന്നത്. ആ അന്വേഷണമാണ് ഒടുവില്‍ പ്രചി ദേശായിയില്‍ അവസാനിച്ചത്.
മമ്മൂട്ടി സാമൂതിരി കാലത്തെ ചാവേറായി അഭിനയിക്കുന്ന മാമാങ്കം 50 കോടിയിലധികം മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്നത് വേണു കുന്നമ്പിള്ളിയാണ്.