ഒറ്റദിവസം കൊണ്ട് മുതല്‍മുടക്ക് തിരിച്ചുപിടിച്ച് അങ്കിള്‍; കോടികളുടെ കിലുക്കവുമായി മമ്മൂട്ടിച്ചിത്രം!

ശനി, 28 ഏപ്രില്‍ 2018 (14:52 IST)

മമ്മൂട്ടി നായകനായ അങ്കിള്‍ അസാധാരണ ബോക്സോഫീസ് പ്രകടനവുമായി കുതിച്ചുപായുന്നു. എല്ലായിടത്തുനിന്നും ഒരുപോലെ മികച്ച അഭിപ്രായം നേടുന്ന സിനിമ ഒറ്റദിവസം കൊണ്ട് മുതല്‍മുടക്ക് തിരിച്ചുപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 
സാധാരണ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടുന്ന അങ്കിളിന്‍റെ പ്രധാന ഹൈലൈറ്റുകള്‍ മമ്മൂട്ടിയുടെയും മുത്തുമണിയുടെയും തകര്‍പ്പന്‍ പെര്‍ഫോമന്‍സും ജോയ് മാത്യുവിന്‍റെ കിടിലന്‍ തിരക്കഥയുമാണ്. മുത്തുമണിയുടെ കരിയര്‍ ബെസ്റ്റ് ആണ് അങ്കിള്‍ എന്നാണ് അഭിപ്രായം.
 
ഈ വാരാന്ത്യം ബോക്സോഫീസില്‍ അങ്കിള്‍ വിസ്‌മയം സൃഷ്ടിക്കുമെന്നാണ് പ്രവചനങ്ങള്‍. കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റം മൂലം പല സെന്‍ററുകളും അധിക ഷോ കളിക്കാന്‍ പ്ലാന്‍ ചെയ്യുകയാണ്. തമിഴ്നാട്ടിലും ബാംഗ്ലൂരിലും അങ്കിള്‍ കളിക്കുന്ന തിയേറ്ററുകളില്‍ ജനസമുദ്രമാണ്.
 
സമീപകാലത്ത് ഒരു മമ്മൂട്ടിച്ചിത്രത്തിനും ലഭിച്ചിട്ടില്ലാത്തത്ര സ്വീകാര്യതയാണ് അങ്കിളിന് ലഭിക്കുന്നത്. നവാഗത സംവിധായകന്‍ ഗിരീഷ് ദാമോദറിന് അഭിമാനിക്കാന്‍ വകനല്‍കുന്ന പ്രകടനമാണ് ചിത്രം നടത്തുന്നത്. ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ ഒരു വമ്പന്‍ ഹിറ്റായി അങ്കിള്‍ മാറുമ്പോള്‍ അത് മലയാള സിനിമയ്ക്കും പുത്തനുണര്‍വ്വ് സമ്മാനിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കെ കെ ഒരു സൈലന്റ് കില്ലർ? മമ്മൂട്ടി കൈപിടിച്ചുയർത്തിയ വെള്ളിനക്ഷത്രം - ഗിരീഷ് ദാമോദർ

പുതുമകള്‍ക്കൊപ്പമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നും. വലിയ പുതുമകള്‍ കൊണ്ടുവരാന്‍ ...

news

ലേലം 2 ഉടൻ! ഗൌരി പാർവ്വതിയായി നന്ദിനിയല്ലാതെ മറ്റൊരാളില്ല!

‘കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2. തീ പാറുന്ന ...

news

എഗ്രിമെന്റിൽ ഒപ്പിട്ടിട്ടുണ്ട്, മൂന്ന് പേരിൽ ആരെങ്കിലും ഒരാൾ പണികൊടുത്താൽ തീർന്നു! - ആര്യയെ കൈവിട്ട് അവതാരകയും

കളേഴ്‌സ് തമിഴ് ചാനലിൽ അവതരിപ്പിച്ച ‘എങ്കെ വീട്ട് മാപ്പിളൈ’ എന്ന പരിപാടി തമിഴ്നാട്ടിലും ...

news

കെകെയുടെ വില്ലത്തരം നിങ്ങളെ നടുക്കും, അപ്രതീക്ഷിത വഴികളിലൂടെ അങ്കിള്‍; വിസ്മയിപ്പിച്ച് മമ്മൂട്ടി - അങ്കിള്‍ ആദ്യ റിവ്യൂ

സാധാരണ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങള്‍ക്ക് ആഹ്ലാദകരമായ നടുക്കം സൃഷ്ടിക്കാന്‍ ...

Widgets Magazine