കെ ആര് അനൂപ്|
Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (12:38 IST)
മോഹന്‍ലാലിന്റെ ബാറോസ് ഒരുങ്ങുകയാണ്. പുതിയ ഓരോ വിവരങ്ങളും പുറത്തുവരികയാണ്.സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ചില്‍ തന്നെ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കൊറോണ വ്യാപനം ഒരു വര്‍ഷത്തിലേറെ ചിത്രീകരണം വൈകാന്‍ കാരണമായി. സിനിമയുടെ സെറ്റ് വാക്കുകള്‍ ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍, ചര്‍ച്ചാ സെഷനുകളില്‍ നിന്നുള്ള ഫോട്ടോകള്‍ അദ്ദേഹം തന്നെ പങ്കുവെച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും 3 ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രമാണ് 'ബറോസ്'. ഇന്ത്യയിലെ ആദ്യത്തെ 3 ഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിചാത്തന്' നിര്‍മ്മിച്ച ജിജോ പുന്നൂസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് ശിവന് ക്യാമറ കൈകാര്യം ചെയ്യും.ഈ ഫാന്റസി ചിത്രത്തിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.