'ദൃശ്യം 2' മോഹന്‍ലാലിനെ നായകനാക്കിയുളള അത്യുഗ്രന്‍ സിനിമ:എ പി അബ്ദുള്ളക്കുട്ടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (10:31 IST)
റിലീസ് ചെയ്ത ദിവസം മുതല്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.ക്ലൈമാക്‌സും സിനിമയിലെ ഓരോ രംഗങ്ങളും സിനിമാപ്രേമികളെ അത്രയ്ക്ക് സ്വാധീനിച്ചു.മോഹന്‍ലാലിനെയും ജിത്തു ജോസഫിനെയും പ്രശംസിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ബിജെപി നേതാവാണ് എ പി അബ്ദുള്ളക്കുട്ടി ദൃശ്യം 2 സിനിമ കണ്ടതിനുശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് വാക്കുകളാണ് ശ്രദ്ധനേടുന്നത്. വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു ജോസഫ്. മോഹന്‍ലാലിനെ നായകനാക്കിയുള്ള അത്യുഗ്രന്‍ സിനിമയാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

എ പി അബ്ദുള്ളക്കുട്ടിയുടെ വാക്കുകളിലേക്ക്

'ജിത്തു ജോസഫ് നിങ്ങളുടെ ദൃശ്യം 2 കണ്ടു. Flight ല്‍ ദില്ലിയാത്രക്കിടയില്‍ മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്.BJP ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു.സിനിമ സംവിധായകന്റെ കലയാണ് ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ.കഥാകാരനും സംവിധായകനും ഒരാളാകുമ്പോള്‍
അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും. അതാണ് ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്‌നേഹിയെ (മോഹന്‍ ലാലിനെ )
നായകനാക്കിയുളള
ഈ അത്യുഗ്രന്‍ സിനിമ.വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ്
ജിത്തു.'-എ പി അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :