കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 21 ഡിസംബര്‍ 2021 (15:10 IST)
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.എം മുകുന്ദന്റെ ചെറുകഥയായ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്.
അലസനായ ഓട്ടോറിക്ഷ ഡ്രൈവര്‍ സജീവന്റെ ഭാര്യയായ രാധികയായി ആന്‍ അഗസ്റ്റിന്‍ വേഷമിടുന്നു. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്വാസിക,ജനാര്‍ദനന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. മാഹിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
ശക്തമായ കഥാപാത്രത്തെയാണ് ആന്‍ അവതരിപ്പിക്കുന്നത്.
അളഗപ്പന്‍ ഛായാഗ്രഹണവും ഔസേപ്പച്ചന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.പ്രഭാവര്‍മ്മയുടെതാണ് വരികള്‍.