കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (09:06 IST)
ഇത്തവണത്തെ ദീപാവലി ആഘോഷമാകാന്‍ രജനിയുടെ 'അണ്ണാത്തെ' തീയേറ്ററുകളില്‍ ഉണ്ടാകും. നവംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രൈലറിന് വന്‍ വരവേല്‍പ്പ്. പുറത്ത് വന്ന് ആദ്യ മണിക്കൂറുകളില്‍ തന്നെ 5 മില്യണ്‍ കാഴ്ചക്കാരിലേക്ക് ട്രൈലര്‍ എത്തി.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രത്യേകത വന്‍ താര നിര തന്നെയാണ്.രജനികാന്തിന്റെ പതിവ് തമിഴ് ചിത്രങ്ങള്‍ പോലെതന്നെ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ഘടകങ്ങളും ഇതിലുമുണ്ട്. അദ്ദേഹത്തിന്റെ എന്റെ കോമഡി രംഗങ്ങളും ആക്ഷനും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ട്. രജനികാന്തിന്റെ സഹോദരിയായി കീര്‍ത്തി സുരേഷ് വേഷമിടുന്നു.