കല്യാണപെണ്ണായി കീര്‍ത്തി സുരേഷ്, മീനയ്ക്കും ഖുശ്ബുവിനും ഒപ്പം ആടിപ്പാടി രജനികാന്ത്, വീഡിയോ
കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (15:08 IST)
രജനീകാന്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'അണ്ണാതെ'. വന്‍ താരനിര അണിനിരക്കുന്ന ചിത്രം ആയതിനാല്‍ വലിയ പ്രതീക്ഷ കളിലാണ് ആരാധകരും.നയന്‍താര, കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു തുടങ്ങിയ നായികമാര്‍ ചിത്രത്തിലുണ്ട്. ഇപ്പോഴിതാ അണ്ണാതെയിലെ 'മരുധാനി' എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.രജനികാന്തിനൊപ്പം മീന, ഖുശ്ബു, കീര്‍ത്തി സുരേഷ് എന്നീ ഡാന്‍സ് ആണ് പ്രധാന ആകര്‍ഷണം.
ഡി ഇമാന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്.നകാസ് ആസിസ്, അന്തോണി ദാസന്‍, വന്ദന ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രകാശ് രാജ്, സൂരി, സതീഷ്, ജഗപതി ബാബു തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.