വിജയ് - അറ്റ്‌ലീ ചിത്രം ദളപതിയുടെ റീമേക്ക്? മമ്മൂട്ടിയായും രജനികാന്തായും വിജയ്? പേരും അതുതന്നെ - ദളപതി!

വെള്ളി, 17 മാര്‍ച്ച് 2017 (20:19 IST)

Widgets Magazine
Vijay, Thalapathy, Mammootty, Vijayakanth, Rajanikanth, Maniratnam, Atlee, വിജയ്, ദളപതി, മമ്മൂട്ടി, വിജയകാന്ത്, രജനികാന്ത്, മണിരത്നം, അറ്റ്‌ലീ

അറ്റ്‌ലീ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന് ‘ദളപതി’ എന്ന് പേരിട്ടതാ‍യി സൂചന. നേരത്തേ ‘മൂന്‍‌ട്ര് മുഖം’ എന്ന് പേരിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ‘ദളപതി’ എന്ന പേര് ഏതാണ്ട് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
 
ഈ സിനിമയില്‍ വിജയ് മൂന്ന് കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. അതിലൊന്ന് പൊലീസ് കഥാപാത്രവുമാണ്. ‘മൂന്‍‌ട്ര് മുഖം’ എന്ന പേര് പ്രചരിച്ചത് ഈ ട്രിപ്പിള്‍ റോളിന്‍റെ അടിസ്ഥാനത്തിലാണ്.
 
വിജയ് ചിത്രത്തിന് എന്തുകൊണ്ടാണ് ഇപ്പോള്‍ മണിരത്നത്തിന്‍റെ ക്ലാസിക് ഹിറ്റായ ദളപതിയുടെ പേരുതന്നെ വയ്ക്കാന്‍ ആലോചിക്കുന്നത് എന്നത് വ്യക്തമല്ല. 
 
മറ്റൊരു പ്രചരണം, വിജയുടെ പുതിയ സിനിമ ദളപതിയുടെ റീമേക്ക് തന്നെയാണ് എന്നാണ്. രജനികാന്തും മമ്മൂട്ടിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ വിജയ് തന്നെ അവതരിപ്പിക്കുകയാണത്രേ. അതുകൊണ്ടാണ് ‘ദളപതി’ എന്നുതന്നെ പേരും ഇടുന്നത്. അറ്റ്‌ലീയുടെ കഴിഞ്ഞ വിജയ് ചിത്രമായ ‘തെരി’ വിജയകാന്തിന്‍റെ ആക്ഷന്‍ ത്രില്ലറായ ക്ഷത്രിയം അടിസ്ഥാനമാക്കിയാണല്ലോ എടുത്തത്.
 
ബാഹുബലി, ബജ്‌റംഗി ബായിജാന്‍ തുടങ്ങിയ ബ്രഹ്മാണ്ഡ ത്രില്ലറുകളുടെ തിരക്കഥാകൃത്ത് കെ വി വിജയേന്ദ്രപ്രസാദാണ് ഈ സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് അവള്‍ ആലോചിച്ചിരുന്നു: റിമ കല്ലിങ്കലിന്‍റെ വെളിപ്പെടുത്തല്‍

ആക്രമിക്കപ്പെടുമ്പോള്‍ കാറില്‍ നിന്ന് എടുത്തുചാടുന്നതിനെക്കുറിച്ച് ആക്രമണത്തിനിരയായ നടി ...

news

‘സിനിമാക്കാര്‍ ആരും വിളിക്കാറില്ല’ - കലാഭവന്‍ മണിയുടെ മകള്‍ വെളിപ്പെടുത്തുന്നു!

കലാഭവന്‍ മണി ഈ ലോകത്തുനിന്ന് മറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടു. എന്നാല്‍ മണിയുടെ അഭാവം ...

news

ലോകത്തില്‍ ഇങ്ങനെ ഒരു സിനിമ ആദ്യം, ജയസൂര്യയാണ് നായകന്‍ !

ലോകസിനിമാചരിത്രത്തില്‍ പരാജയപ്പെട്ട ഒരു സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടായിട്ടുണ്ടോ? ഇല്ല ...

news

ബാഹുബലി 2 ന്റെ ട്രെയിലർ ആരും പുറത്തിറക്കിയിട്ടില്ലെന്ന് രാജമൌലി ? പിന്നെ ആ ട്രെയിലർ...

വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങിയ 'ബാഹുബലി 2 ' ട്രെയിലര്‍ രാജ്യമൊട്ടാകെ തരംഗമാകുന്നു. ...

Widgets Magazine