Widgets Magazine Widgets Magazine
Widgets Magazine

രാജ 2 ഒരു സംഗീത വിസ്‌മയം, മമ്മൂട്ടിച്ചിത്രത്തിനായി മറ്റൊരു ഹരിമുരളീരവം?

ബുധന്‍, 4 ജനുവരി 2017 (07:44 IST)

Widgets Magazine
Mammootty, Raja2, Vysakh, Udaykrishna, Anirudh, Gopisunder, DSP, മമ്മൂട്ടി, രാജ 2, വൈശാഖ്, ഉദയ്‌കൃഷ്ണ, അനിരുദ്ധ്, ഗോപിസുന്ദർ, ഡി എസ് പി

പുലിമുരുകൻ ഒരു വിസ്‌മയമാകുന്നത് അതിൻറെ സംഗീതസാന്നിധ്യം കൊണ്ടുകൂടിയാണ്. കുറച്ചുകൂടി വ്യക്തമാക്കിപ്പറഞ്ഞാൽ അതിൻറെ പശ്ചാത്തല സംഗീതം. ഒറ്റയ്ക്ക് ചെയ്ത പശ്ചാത്തല സംഗീതമാണത്. ഒറ്റയ്ക്ക് എന്ന്പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിയാണ്. ആ സിനിമയുടെ പശ്ചാത്തലമൊരുക്കാൻ മറ്റൊരാളുടെയും സഹായം ഗോപിക്ക് ലഭിച്ചിട്ടില്ല. ഓരോ ചെറുശബ്ദം പോലും ഗോപി സ്വയം സൃഷ്ടിച്ചത്!
 
ഇപ്പോൾ വൈശാഖ് തൻറെ അടുത്ത ബ്രഹ്‌മാണ്ഡ ചിത്രത്തിൻറെ പണിപ്പുരയിലാകുമ്പോൾ ആ സിനിമയും സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്നു. മമ്മൂട്ടി നായകനാകുന്ന 'രാജ 2' എന്ന പ്രൊജക്ട് ഇതിനകം തന്നെ സിനിമാലോകത്തെ ഹോട്ട് സബ്‌ജ‌ക്ട് ആണ്. ഉദയ്‌കൃഷ്ണയുടെ രചനയിലൊരുങ്ങുന്ന ഈ ഫാമിലി ആക്ഷൻ എൻറർടെയ്‌നറും സംഗീതപ്രധനമായ സിനിമയായിരിക്കും.
 
ഗോപിസുന്ദർ തന്നെയാണ് രാജ 2ൻറെ പാട്ടുകളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. മമ്മൂട്ടിയുടെ പ്രണയവും നൃത്തരംഗങ്ങളുമുള്ളതിനാൽ അഞ്ചോളം പാട്ടുകൾ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. ഡി എസ് പി, അനിരുദ്ധ് തുടങ്ങിയവരുടെ ശൈലിയിൽ നല്ല ഒന്നാന്തരം ഫാസ്റ്റ് നമ്പരുകൾ പ്രതീക്ഷിക്കാം.
 
അതേസമയം, ആറാം തമ്പുരാനിലെ ഹരിമുരളീരവം പോലെ ഒരു ഗംഭീരമായ ഗാനവും രാജ 2ൻറെ പ്രത്യേകതയായിരിക്കുമെന്നാണ് സൂചന. ഈ വർഷം മമ്മൂട്ടിയുടെ 100 കോടി ക്ലബ് പ്രതീക്ഷയാണ് രാജ 2.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മാതൃകാസുഹൃത്തുക്കള്‍ തമ്മില്‍ തെറ്റി, വിജയ്ബാബു മര്‍ദ്ദിച്ചെന്ന് സാന്ദ്രാ തോമസ്; ഫ്രൈഡേ ഫിലിംസില്‍ സംഭവിക്കുന്നത്...

ആത്മാര്‍ത്ഥ സുഹൃത്തുക്കളായ വിജയ്ബാബുവും സാന്ദ്രാതോമസും തമ്മില്‍ തെറ്റി. സാന്ദ്രാ തോമസിനെ ...

news

പ്രണവിനോട് തര്‍ക്കിച്ച് ജയിക്കാന്‍ എനിക്കാവില്ല: മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് ഈ വര്‍ഷം നായകനായി അരങ്ങേറ്റം കുറിക്കും എന്ന കാര്യത്തില്‍ ...

news

മമ്മൂട്ടി, മോഹൻലാൽ ഫാൻസുകാർക്ക് ഒന്നും മിണ്ടാനില്ല? തുറന്നടിച്ച് മണിയൻ പിള്ള രാജു

മലയാള സിനിമ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ എതിർത്തുകൊണ്ട് നിരവധി ...

news

മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്ത 100 കോടി ക്ലബ് ഈ വര്‍ഷം മമ്മൂട്ടി ഭരിക്കും; ഒന്നല്ല, 4 സിനിമകള്‍ !

മലയാളത്തിന് ഇനി 100 കോടി ക്ലബ് അപ്രാപ്യമല്ല. പുലിമുരുകന്‍ തുറന്നിട്ട വാതിലിലൂടെ ഇനിയും ...

Widgets Magazine Widgets Magazine