മമ്മൂട്ടി ക്യാമ്പ് ആശങ്കയില്‍, പീറ്റര്‍ഹെയ്‌ന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം!

ചൊവ്വ, 14 ഫെബ്രുവരി 2017 (13:52 IST)

Mammootty, Peter Hein, Mohanlal, B Unnikrishnan, Manju Warrier, Hansika, മമ്മൂട്ടി, പീറ്റര്‍ ഹെയ്ന്‍, മോഹന്‍ലാല്‍, ബി ഉണ്ണികൃഷ്ണന്‍, മഞ്ജു വാര്യര്‍, ഹന്‍സിക

മോഹന്‍ലാലും പീറ്റര്‍ ഹെയ്നും ചേര്‍ന്നാല്‍ അത്ഭുതം സംഭവിക്കുമെന്നതിന് പുലിമുരുകന്‍ തന്നെ ഉദാഹരണമായുണ്ടല്ലോ. പുതിയ വാര്‍ത്ത ഈ ടീം വീണ്ടും വരുന്നു എന്നതാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് പീറ്റര്‍ഹെയ്നാണെന്ന് ഉറപ്പായി.
 
മറ്റൊരു വിവരവും ഉണ്ട്. ഈ സിനിമയില്‍ മഞ്ജു വാര്യരായിരിക്കും നായിക. ഹന്‍സിക, റാഷി ഖന്ന എന്നിവരും പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കും. തമിഴ്നടന്‍ വിശാല്‍ ആയിരിക്കും വില്ലന്‍. റോക്‍ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ബജറ്റ് 30 കോടിയാണ്. 
 
ഈ വിവരങ്ങള്‍ വന്നതോടെ മമ്മൂട്ടി ആരാധകരാണ് നിരാശരായിരിക്കുന്നത്. കാരണം പീറ്റര്‍ഹെയ്‌ന്‍ - മോഹന്‍ലാല്‍ കോമ്പിനേഷന്‍ വീണ്ടും വന്നാല്‍ അതിന് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുമെന്ന് അവര്‍ക്കറിയാം. മാത്രമല്ല, രാജ 2വില്‍ മമ്മൂട്ടി - പീറ്റര്‍ഹെയ്ന്‍ ടീം ഒന്നിക്കുമോ എന്നതില്‍ വ്യക്തത ലഭിച്ചിട്ടുമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കമലിന്റെ 'ആമി'യാകാൻ മഞ്ജു! ചിത്രീകരണം മാർച്ചിൽ

കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ നിന്ന് വിദ്യാബാലന്‍ അവസാന നിമിഷം ...

news

രാജ 2 വന്നാല്‍ നേരിടാന്‍ റെഡിയായി മോഹന്‍ലാല്‍, അണിയറയില്‍ ആലോചനകള്‍ സജീവം!

വൈശാഖ് തന്‍റെ അടുത്ത ബ്രഹ്‌മാണ്ഡചിത്രം പ്രഖ്യാപിച്ചുകഴിഞ്ഞു. മമ്മൂട്ടി നായകനാകുന്ന രാജ 2. ...

news

മോഹന്‍ലാല്‍ പടം വേണ്ടെന്ന് തീരുമാനിച്ചയുടന്‍ മമ്മൂട്ടി ഇടപെട്ടു!

എം‌ടിയുടെ തിരക്കഥയില്‍ സംവിധായകന്‍ ഹരികുമാര്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചുനടക്കുന്ന ...

news

ആഗസ്റ്റ് 1ന് മൂന്നാം ഭാഗമോ? പെരുമാള്‍ വീണ്ടും?

മലയാളത്തിന്‍റെ ത്രില്ലര്‍ രാജാവ് എസ് എന്‍ സ്വാമി തന്നെയാണ്. സി ബി ഐ സീരീസും ഇരുപതാം ...