Widgets Magazine Widgets Magazine
Widgets Magazine

പൃഥ്വിരാജ് വൈകിയാല്‍ ക്രെഡിറ്റ് നാഗാര്‍ജ്ജുന കൊണ്ടുപോകും!

ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (10:52 IST)

Widgets Magazine
Prithviraj, Nagarjjuna, Randamoozham, Mohanlal, Adam, MT, Mammootty, പൃഥ്വിരാജ്, നാഗാര്‍ജ്ജുന, രണ്ടാമൂഴം, മോഹന്‍ലാല്‍, എം ടി, ആദം, മമ്മൂട്ടി

മലയാള സിനിമയില്‍ നല്ല ചിത്രങ്ങള്‍ മാത്രം ലക്‍ഷ്യമാക്കി നീങ്ങുന്ന പൃഥ്വിരാജിന്‍റെ ഓരോ സിനിമകളും പ്രേക്ഷകര്‍ക്ക് പുതുമയുള്ള സമ്മാനങ്ങളാണ്. ഏറ്റവും പുതിയ ചിത്രമായ ‘ആദം’ പ്രേക്ഷകര്‍ വലിയ ഹിറ്റാക്കി മാറ്റിക്കഴിഞ്ഞു. 
 
അതേസമയം തന്നെ പൃഥ്വിയുടെ ‘കര്‍ണന്‍’ എന്ന പ്രൊജക്ടും ചര്‍ച്ചാവിഷയമാകുകയാണ്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ആ സിനിമയുടെ ചിത്രീകരണം എന്നാരംഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഹൈദരാബാദില്‍ നേരത്തേ തന്നെ ആരംഭിച്ചുകഴിഞ്ഞെങ്കിലും ഇപ്പോഴത്തെ സ്റ്റാറ്റസ് ആരും അറിയിച്ചിട്ടില്ല.
 
അതേസമയം, മോഹന്‍ലാലിന്‍റെ 1000 കോടി പ്രൊജക്ടായ രണ്ടാമൂഴത്തില്‍ തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന കര്‍ണനാകുമെന്ന് ഉറപ്പായി. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
പൃഥ്വിരാജിന്‍റെ കര്‍ണന്‍ വൈകുകയും നാഗാര്‍ജ്ജുനയുടെ കര്‍ണന്‍ അതിനുമുമ്പേ എത്തുകയും ചെയ്താല്‍ അത് പൃഥ്വി ആരാധകര്‍ക്ക് വലിയ തിരിച്ചടിയാകും. മാത്രമല്ല, മമ്മൂട്ടിയും കര്‍ണനാകാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടത്തുന്നുണ്ടെന്നാണ് വിവരം. മധുപാലായിരിക്കും ആ ചിത്രത്തിന്‍റെ സംവിധായകന്‍.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ബാഹുബലി പ്രഭാസ് ഇനി ലാലിനൊപ്പം! മലയാളികള്‍ ആവേശത്തില്‍ !

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ബാഹുബലിയുടെ ഒന്നും രണ്ടും ...

news

ഏത് ഭാഷയിലും 100 കോടി ക്ലബ് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരമാണ് മോഹന്‍ലാല്‍, അതിനാണ് ഈ നന്ദി!

മോഹന്‍ലാല്‍ മലയാളത്തിന്‍റെ മാത്രം സ്വത്തല്ല. അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ പൊതുവായ മുഖമാണ്. ...

news

കാശിയില്‍ നിന്നും തെങ്കുറിശ്ശിയിലേക്ക് ഒടിയന്റെ യാത്ര! - തരംഗമായി ഒടിയന്റെ ടീസര്‍

ഒടിയന്റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍ നാളെ ഫേസ്ബുക്ക് ലൈവില്‍. തന്റെ ഒഫീഷ്യല്‍ പേജിലൂടെ ...

news

കര്‍ണന്‍ മമ്മൂട്ടിയല്ല, അത് മറ്റൊരു താരമാണ്!

രാജ്യത്തെ ഏറ്റവും മുന്തിയ ബജറ്റില്‍ ചിത്രീകരിക്കുന്ന ചിത്രമെന്ന നിലയില്‍ രണ്ടാമൂഴം ...

Widgets Magazine Widgets Magazine