പൃഥ്വിരാജ് അര്‍ജ്ജുനനാകുന്നു? 45 കോടിയുടെ സിനിമ !

തിങ്കള്‍, 30 നവം‌ബര്‍ 2015 (15:59 IST)

‘അര്‍ജ്ജുന്‍’ എന്ന കഥാപാത്രമായി ‘സിംഹാസനം’ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. അതൊരു പക്കാ കച്ചവട സിനിമയായിരുന്നു. ബോക്സോഫീസില്‍ തികഞ്ഞ പരാജയവുമായിരുന്നു. നാടോടിക്കാറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റീമേക്കായിരുന്നു ആ സിനിമ. എന്തായാലും സിംഹാസനത്തിലെ അര്‍ജ്ജുന്‍ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും പൃഥ്വിരാജ് വീണ്ടും അര്‍ജ്ജുനനാകുകയാണ് എന്നാണ് ഇപ്പോള്‍ കിട്ടുന്ന വാര്‍ത്തകള്‍.
 
അര്‍ജ്ജുന്‍ എന്നുപേരുള്ള ഏതെങ്കിലും ഒരു കഥാപാത്രമല്ല. മഹാഭാരതത്തിലെ അര്‍ജ്ജുനനാകാനാണ് പൃഥ്വി തയ്യാറെടുക്കുന്നതെന്നാണ് വിവരം. ‘എന്ന് നിന്‍റെ മൊയ്തീന്‍’ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്ത ആര്‍ എസ് വിമല്‍ ഒരുക്കുന്ന പുതിയ ചിത്രം മഹാഭാരതത്തിന്‍റെ പശ്ചാത്തലത്തിലാണ്. 
 
45 കോടി രൂപ ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമ അര്‍ജ്ജുനന്‍റെ ജീവിതത്തിലെ പോരാട്ടവും പ്രണയവും കേന്ദ്രീകരിച്ചുനീങ്ങുമെന്നാണ് അറിയുന്നത്. മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രത്തിനൊരുങ്ങുമ്പോള്‍ പൃഥ്വിരാജിനും വിമലിനും കരുത്തുപകരുന്നത് എന്ന് നിന്‍റെ മൊയ്തീന്‍ നേടിയ മഹാവിജയം തന്നെയാണ്.
 
അതേസമയം, പൃഥ്വിരാജ് നായകനാകുന്ന മറ്റൊരു മഹാഭാരതകഥയും അതിന്‍റെ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന സ്യമന്തകം. ആ ചിത്രത്തില്‍ ശ്രീകൃഷ്ണനായാണ് പൃഥ്വി വേഷമിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

എന്‍റെ ദൈവമേ... സുരേഷ്ഗോപി ആ കഥ പറയുകയാണ് !

സുരേഷ്ഗോപി വീണ്ടും വരുന്നു. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടേതായി ഒരു മലയാള ചിത്രം ...

news

വെള്ളാപ്പള്ളി കേരളം കണ്ട ഏറ്റവും അപകടകാരിയായ സാമുദായിക നേതാവ്: ബി ഉണ്ണികൃഷ്‌ണന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണന്‍ ...

news

താന്‍ മദ്രസയിലെ ലൈംഗീക പീഡനത്തിന്റെ ഇര: അലി അക്‍ബര്‍

മദ്രസകളിൽ ഒരു തരത്തിലുള്ള പീഡനവും നടക്കുന്നില്ലെന്ന കാന്തപുരം അബൂബക്കർ മുസ്‍ലിയാര്‍ക്ക് ...

news

മെമ്മറീസ് വീണ്ടും വരുന്നു, ഫെബ്രുവരി റിലീസ്!

‘മെമ്മറീസ്’ മലയാളത്തിലെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. വളരെ ഗ്രിപ്പിംഗായ, സ്റ്റൈലിഷ് ...

Widgets Magazine