ആക്ഷന്‍ ഹീറോ ബിജു ക്രിസ്മസിനില്ല!

Action Hero Biju, Nivin Pauly, Abid Shine, Prithviraj, Vineeth Sreenivasan, ആക്ഷന്‍ ഹീറോ ബിജു, നിവിന്‍ പോളി, എബ്രിഡ് ഷൈന്‍, പൃഥ്വിരാജ്, വിനീത് ശ്രീനിവാസന്‍
Last Updated: ബുധന്‍, 25 നവം‌ബര്‍ 2015 (13:59 IST)
നിവിന്‍ പോളി നായകനാകുന്ന ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയുടെ റിലീസ് മാറ്റി. ക്രിസ്മസിന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഈ ഡേറ്റ് മുന്നില്‍ക്കണ്ട് എല്ലാ കാര്യങ്ങളും പുരോഗമിച്ചതുമാണ്. എന്നാല്‍ ക്രിസ്മസിന് സിനിമ പ്രദര്‍ശനത്തിനെത്തില്ലെന്നാണ് ഏറ്റവും പുതിയ വിവരം.

ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥ കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇനി ജനുവരിയില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ ആറുമാസമായി നിവിന്‍ പോളിയുടെ ഒരു സിനിമയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല. ആക്ഷന്‍ ഹീറോ ബിജു ക്രിസ്മസിനെത്തും എന്നതായിരുന്നു നിവിന്‍റെ ആരാധകരുടെ ആശ്വാസം. ചിത്രം ക്രിസ്മസിനെത്തില്ല എന്ന വിവരം പുറത്തുവന്നതോടെ ആരാധകര്‍ നിരാശയിലാണ്.

ആക്ഷന്‍ ഹീറോ ബിജു ചിത്രീകരണം ഇതിനകം തന്നെ പൂര്‍ത്തിയായതാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് ഏറെ സമയമെടുക്കും എന്നതാണോ റിലീസ് വൈകാന്‍ കാരണം എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. നിവിന്‍ പോളി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ഇപ്പോള്‍, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’ എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ് നിവിന്‍ പോളി. ദുബായിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :