നാദിര്‍ഷ റെഡി, ഇനി മമ്മൂട്ടിച്ചിത്രം!

തിങ്കള്‍, 21 ഓഗസ്റ്റ് 2017 (21:26 IST)

Widgets Magazine
Nadhirshah, Mammootty, Prithviraj, Dileep, Jayasoorya, നാദിര്‍ഷ, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ജയസൂര്യ

വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കെല്ലാം അവധികൊടുത്ത് നാദിര്‍ഷ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. തന്‍റെ മൂന്നാമത്തെ സംവിധാന സംരംഭത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങളിലാണ് നാദിര്‍ഷ എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മമ്മൂട്ടിയെ നായകനാക്കിയാണ് നാദിര്‍ഷ തന്‍റെ പുതിയ സിനിമ ഒരുക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് നാദിര്‍ഷ പുതിയ സിനിമയ്ക്കായി സൃഷ്ടിച്ചിരിക്കുന്നത്. ഒന്നല്ല, രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുക.
 
ഇതില്‍ ഒരു കഥാപാത്രത്തിന് നാല് അടിയില്‍ താഴെയാണ് ഉയരം എന്നതാണ് പ്രത്യേകത. അപൂര്‍വ സഹോദരങ്ങളില്‍ കമല്‍ഹാസന്‍ ചെയ്തതുപോലെ ഒരു ഉജ്ജ്വല കഥാപാത്രമായിരിക്കും ഇത്. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
 
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ മെഗാഹിറ്റുകളാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ മലയാളത്തിന് ലഭിച്ചത്. മൂന്നാമത്തെ സിനിമയും വമ്പന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ പിന്നെ ദുല്‍ക്കറാണ്, അക്കാര്യത്തില്‍ സംശയമില്ല!

ചില കാര്യങ്ങള്‍ സംഭവിക്കാന്‍ അതിന്‍റേതായ സമയമുണ്ട് എന്നല്ലേ പറയുക. എല്ലാ നല്ല കാര്യങ്ങളും ...

news

‘പബ്ലിക് ഫിഗര്‍’ എന്നാല്‍ പൊതുമുതല്‍ എന്ന അര്‍ത്ഥമില്ല; ആരാധകരുടെ പെരുമാറ്റത്തിൽ പൊട്ടിത്തെറിച്ച് ഇല്യാന

ആരാധകരിൽനിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ തുറന്നടിച്ച് നടി ഇല്യാന. തന്നോട് ...

news

മഞ്ജുവിനെ കാണാന്‍ ദിലീപ് ലൊക്കേഷനിലെത്തി, കട്ട കലിപ്പില്‍ മഞ്ജുവിന്റെ മാതാപിതാക്കള്‍! - ബിജു മേനോന്‍ ദിലീപിനോട് പറഞ്ഞത്

ദിലീപ് - മഞ്ജു വാര്യര്‍ ജോഡിയുടെ പ്രണയകഥ സിനിമ മേഖലയിലുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. ...

news

സന്തോഷത്തിന്റെ ദേശം തേടി അലഞ്ഞ മോഹന്‍ലാല്‍ എത്തിപ്പെട്ടത് ഭൂട്ടാനില്‍!

ലോകത്തിന് സന്തോഷത്തിന് മാത്രമായി ഒരു ദേശം ഉണ്ടെന്നും അത് ഭൂട്ടാന്‍ ആണെന്നും ...

Widgets Magazine