ഒടുവില്‍ മമ്മൂട്ടിയുടെ ഓണച്ചിത്രത്തിന് പേരായി - ലളിതം സുന്ദരം!

വ്യാഴം, 15 ജൂണ്‍ 2017 (19:44 IST)

Lalitham Sundaram, Mammootty, Shyam Dhar, Ratheesh Ravi, Lal Jose, ലളിതം സുന്ദരം, മമ്മൂട്ടി, ശ്യാംധര്‍, രതീഷ് രവി, ലാല്‍ ജോസ്

മമ്മൂട്ടിയുടെ ഓണച്ചിത്രത്തിന് പേരായി. ‘ലളിതം സുന്ദരം‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് വിവരം. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു ഫാമിലി എന്‍റര്‍ടെയ്നറാണ്.
 
ചിത്രത്തില്‍ ടീച്ചര്‍ ട്രെയിനിംഗ് കോളജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ പ്രത്യേകതകളുള്ള കഥാപാത്രമാണിത്. ലൌഡ് സ്പീക്കറിന് ശെഷം മമ്മൂട്ടി ഇടുക്കി സ്വദേശിയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രത്യേകത.
 
ദീപ്തി സതിയും ആശാ ശരത്തുമാണ് ചിത്രത്തിലെ നായികമാര്‍. ഇന്നസെന്‍റ്, സോഹന്‍ സീനുലാല്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
രതീഷ് രവി തിരക്കഥയെഴുതുന്ന ലളിതം സുന്ദരത്തില്‍ എം ജയചന്ദ്രന്‍ ഈണമിട്ട മനോഹരമായ ഗാനങ്ങളുണ്ട്. വിനോദ് ഇല്ലമ്പള്ളിയാണ് ഛായാഗ്രഹണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒരു ഷുവര്‍ ഹിറ്റ് അണിയറയില്‍ - മമ്മൂട്ടി കുറ്റാന്വേഷകന്‍, നായികയില്ല !

ഒട്ടനവധി കുറ്റാന്വേഷണ സിനിമകളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. അതില്‍ സിബിഐ സീരീസും ...

news

‘പറയുന്നതില്‍ സങ്കടമുണ്ട്, നിങ്ങള്‍ ഉടന്‍ തന്നെ ഫീല്‍ഡ് ഔട്ടാകും’; ഇന്നസെന്റിന്റെ വാക്കുകളില്‍ പകച്ച് മോഹന്‍ലാല്‍ !

ഷൂട്ടിങ് സെറ്റിലേക്ക് നായകന്മാര്‍ എത്തുമ്പോഴേക്കും ആരാധകര്‍ ഓടി കൂടുന്നത് ഒരു പതിവു ...

news

സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും ഞാന്‍ പോവുന്നില്ല, വീണ്ടും വിവാഹം കഴിക്കും; അമല പോള്‍

താരസുന്ദരി അമല പോള്‍ വീണ്ടും വിവാഹിതയാകുന്നു. കോളിവുഡില്‍ നിന്നാണ് അമലയുടെ രണ്ടാം ...

news

അനുരാഗ് കശ്യപിനൊപ്പമുള്ള ‘ഈ പെണ്‍കുട്ടി’ ആരാണ്?

ഡാര്‍ക്ക് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാലോകത്ത് സ്വന്തമായ മേല്‍‌വിലാസമുണ്ടാക്കിയ ...