അടുത്ത സിനിമയില്‍ മമ്മൂട്ടി സ്മ‌ഗ്‌ളര്‍; ഒരു സമ്പൂര്‍ണ ആക്ഷന്‍ ചിത്രം, അനവധി കാര്‍ ചേസുകള്‍ !

വ്യാഴം, 22 ജൂണ്‍ 2017 (15:32 IST)

Widgets Magazine
Mammootty, Priyadarshan, Oppam, Mohanlal, Dileep, മമ്മൂട്ടി, പ്രിയദര്‍ശന്‍, ഒപ്പം, മോഹന്‍ലാല്‍, ദിലീപ്

മമ്മൂട്ടി സ്മഗ്‌ളറായി അഭിനയിക്കുന്നു. ഒരു തകര്‍പ്പന്‍ ത്രില്ലറാണിത്. മമ്മൂട്ടി ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത രീതിയിലുള്ള ആ‍ക്ഷന്‍ രംഗങ്ങളും ഗംഭീര കാര്‍ ചേസുകളുമെല്ലാം നിറഞ്ഞ സിനിമ സംവിധാനം ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകനായ പ്രിയദര്‍ശനാണ്.
 
ഈ ത്രില്ലര്‍ പൂര്‍ണമായും കേരളത്തിന് വെളിയിലായിരിക്കും ചിത്രീകരിക്കുക എന്നുമറിയുന്നു. ഒപ്പത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് പ്രിയന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്.
 
ഈ സിനിമയില്‍ ദിലീപും ഉണ്ടായിരിക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ദിലീപ് ഈ പ്രൊജക്ടിന്‍റെ ഭാഗമാകില്ലെന്നാണ് പുതിയ വിവരം. വന്‍ മുതല്‍മുടക്കിലാണ് ഈ മമ്മൂട്ടിച്ചിത്രം ഒരുങ്ങുന്നത്.
 
മുംബൈ പ്രധാന ലൊക്കേഷനാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആര്യന്‍, അഭിമന്യു തുടങ്ങിയ പ്രിയദര്‍ശന്‍ ത്രില്ലറുകളുടെ ഗണത്തിലായിരിക്കും ഈ സിനിമയുടെയും സ്ഥാനമെന്നാണ് സൂചന.
 
മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് പതിപ്പ്, മിഥുനത്തിന്‍റെയും ഒപ്പത്തിന്‍റെയും ഹിന്ദി പതിപ്പുകള്‍ എന്നീ പ്രൊജക്ടുകളുമായി പ്രിയദര്‍ശന്‍ തിരക്കിലാണ്. അതിനിടയിലാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള ആക്ഷന്‍ ചിത്രം ഒരുങ്ങുക.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഇളയദളപതിക്ക് വേറിട്ടൊരു പിറന്നാള്‍ സമ്മാനവുമായി സണ്ണി വെയ്‌ന്‍; ഇത് ‘പോക്കിരി സൈമണ്‍’ സ്റ്റൈല്‍ !!!

ജൂണ്‍ 22, അതായത് ഇന്ന്, തമിഴകത്തിന്റെ സ്വന്തം ഇളയദളപതിയുടെ 43ാം പിറന്നാളാണ്. തമിഴകത്ത് ...

news

‘പ്രിയപ്പെട്ടവരെ ഇപ്പോള്‍ എനിക്കതിനു കഴിയുന്നില്ല, എങ്കിലും ഞാന്‍ തിരിച്ചു വരും’: ആരാധകരോട് മാപ്പു ചോദിച്ചു മോഹന്‍ലാല്‍

ബ്ലോഗ് എഴുത്തില്‍ സജീവമാകുന്ന വ്യക്തിയാണ് മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍. ...

news

വിജയ് - അറ്റ്‌ലീ ചിത്രം മെര്‍സല്‍ !

വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന് മെര്‍സല്‍ എന്ന് പേരിട്ടു. ആഹ്ലാദകരമായ നടുക്കം എന്നാണ് ...

news

മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ 100 കോടി കടന്നോ?

മമ്മൂട്ടി നായകനായ ഹനീഫ് അദേനി ചിത്രം ദി ഗ്രേറ്റ്ഫാദര്‍ മലയാളത്തിലെ ഏറ്റവും വലിയ ...

Widgets Magazine