അങ്കമാലി ഡയറീസ് തെലുങ്കിലേക്ക്, അവിടെയും അവതരിക്കും 80 പുതുമുഖങ്ങള്‍

വ്യാഴം, 3 ഓഗസ്റ്റ് 2017 (21:19 IST)

Angamali Diaries, Lijo Jose Pellisseri, Chemban, Rajiv Ravi, Girish, അങ്കമാലി ഡയറീസ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍, രാജീവ് രവി, ഗിരീഷ്

പ്രണയത്തിന്‍റെയും സൌഹൃദത്തിന്‍റെയും പകയുടെയും കുറ്റകൃത്യത്തിന്‍റെയും പശ്ചാത്തലത്തില്‍ കഥ പറഞ്ഞ് വിസ്മയമായി മാറിയ മലയാളത്തിന്‍റെ സ്വന്തം അങ്കമാലി ഡയറീസ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. വിശ്വക് സിംഗ് ആണ് ചിത്രത്തില്‍ നായകനാകുന്നത്.
 
“തെലുങ്ക് പ്രേക്ഷകരുടെ സെന്‍സിബിലിറ്റിക്ക് പറ്റുന്ന രീതിയിലുള്ള കഥയാണ് അങ്കമാലി ഡയറീസ്. ഹൈദരാബാദായിരിക്കും തെലുങ്ക് റീമേക്കിന്‍റെ പശ്ചാത്തലം. ഇത് തെലുങ്ക് പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് പ്രതീക്ഷ” - നായകന്‍ വിശ്വക് പറയുന്നു.
 
86 പുതുമുഖങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാളത്തില്‍ വിപ്ലവം സൃഷ്ടിച്ച അങ്കമാലി ഡയറീസ് സംവിധാനം ചെയ്തത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. തെലുങ്കിലും ഈ സിനിമയിലൂടെ ഒട്ടേറെ പുതുമുഖങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
80 പുതുമുഖങ്ങളെയാണ് തെലുങ്ക് റീമേക്കില്‍ അവതരിപ്പിക്കുക. വന്‍‌മയെ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകനെയോ മറ്റ് സാങ്കേതിക വിദഗ്ധരെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ആ പിശാചിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്’; വൈറലായി നടി മോഹിനിയുടെ വെളിപ്പെടുത്തല്‍ !

ക്രിസ്ത്യന്‍ മതം സ്വീകരിച്ച് ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ചതിന്റെ കാരണം വെളിപെടുത്തി ...

news

‘ഒരു രാത്രി എന്റെ കൂടെ നില്‍ക്കൂ... നിനക്ക് വേണ്ടതിലേറെ പണം ഞാന്‍ തരാം’; അയാളുടെ വാക്കുകള്‍ കേട്ട ബോളിവുഡ് നടി ചെയ്തത്...

നിരന്തരം അശ്ലീല ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്ന പരാതിയുമായി ബോളിവുഡ് താരം. പുതിയ ...

news

മമ്മൂട്ടിയില്ല, ദുല്‍ക്കറുണ്ട്; മോഹന്‍ലാല്‍ ഇല്ല, ഫഹദ് ഉണ്ട് - പിന്നെ വേതാളവും സിദ്ദാര്‍ത്ഥ് അഭിമന്യുവും!

ഒരു സംവിധായകന്‍ ആഗ്രഹിച്ചാല്‍ ഇന്ത്യയിലെ ഏത് താരവും ഡേറ്റ് നല്‍കും. അത് മണിരത്നം എന്ന ...