WEBDUNIA|
Last Modified ശനി, 31 ജൂലൈ 2010 (20:18 IST)
ഷോലെയിലെ “യേ ദോസ്തി..” എന്ന ഗാനം വീണ്ടും വരുന്നു. മലയാള ചിത്രമായ ഫോര്‍ ഫ്രണ്ട്സിലാണ് ഈ ഗാനം റീമിക്സ് ചെയ്ത് ഉപയോഗിക്കുന്നത്. തീര്‍ന്നില്ല വിശേഷം, ഉലകനായകന്‍ കമലഹാസന്‍ ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മീരാ ജാസ്മിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോര്‍ ഫ്രണ്ട്സില്‍ അതിഥിവേഷമാണ് കമലഹാസന്. മുമ്പ് ‘ഡെയ്സി’ എന്ന മലയാളചിത്രത്തില്‍ സമാനമായ കഥാപാത്രത്തെ കമല്‍ അവതരിപ്പിച്ചിരുന്നു.