‘കനകയുടെ മരണവാര്‍ത്ത പബ്ലിസിറ്റി സ്റ്റണ്ട്’

ചെന്നൈ:| WEBDUNIA|
PRO
PRO
പബ്ലിസിറ്റിക്കുവേണ്ടി നടി തന്നെ സൃഷ്ടിച്ചതാണ് മരണവാര്‍ത്തയെന്ന് പിതാവ് ദേവദാസ്. സിനിമയിലേക്ക് തിരിച്ചു വരാന്‍ നടത്തിയ പബ്ലിസിറ്റി സ്റ്റണ്ട് ആണിത്. ശരിക്കും നാടകം കളിക്കുകയാണ് കനക ചെയ്തത്. നാടകത്തിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും ദേവദാസ് ആവശ്യപ്പെട്ടു. മരണവാര്‍ത്തയ്ക്ക് പിന്നില്‍ പിതാവാണെന്ന് കനക ആരോപിച്ചതിന് പിന്നാലെയാണ് ദേവദാസിന്റെ പ്രതികരണം.

“എന്‍റെ മരണവാര്‍ത്തയ്ക്ക് പിന്നില്‍ എന്‍റെ അച്ഛന്‍ ദേവദാസ് തന്നെയാണ്. അച്ഛനെതിരെ ഞാന്‍ കേസ് കൊടുത്തതിന്‍റെ വൈരാഗ്യമാണ് അതിന് പിന്നില്‍. എന്നോടും മരിച്ചുപോയ എന്‍റെ അമ്മയോടുമെല്ലാം വൈരാഗ്യവും ദേഷ്യവും മാത്രമേ അച്ഛനുള്ളൂ. സ്‌നേഹം എന്നൊന്ന് ആ മനുഷ്യന്‍റെ മനസിലില്ല. എന്‍റെ സ്വത്തു മാത്രമാണ് ലക്‍ഷ്യം” - എന്നായിരുന്നു കനകയുടെ ആരോപണം.

മരണവാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ട് തന്റെ മൃതദേഹം കാണാന്‍ അച്ഛന്‍ വന്നിരുന്നുവെന്നും അദ്ദേഹത്തിനുമുന്നില്‍ ഗേറ്റ് കൊട്ടിയടച്ചതായും കനക ആരോപിച്ചിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കനക ആലപ്പുഴയില്‍ അര്‍ബുദത്തിന് ചികിത്സയിലാണെന്ന് കിംവദന്തികള്‍ പ്രചരിച്ചതിന് പിന്നാലെയാണ് കനക മരിച്ചെന്ന് ചില ചാനലുകളില്‍ വാര്‍ത്ത വന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഇത് ഏറ്റുപിടിച്ചതോടെ കനകയുടെ ചരമവാര്‍ത്ത നാടെങ്ങും പടര്‍ന്നു. ചില ചാനലുകള്‍ കനകയ്‌ക്കൊപ്പം അഭിനയിച്ച താരങ്ങളുടെ കമന്റുകള്‍വരെ തേടിയെടുത്ത് കൊടുക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :