മഞ്ജുവാര്യരുടെ പരസ്യം കാണാം

WEBDUNIA|
PRO
ദൃശ്യഭാഷയുടെ വെള്ളിവെളിച്ചത്തിലേക്ക് മഞ്ജു വാര്യര്‍ മടങ്ങിയെത്തുകയാണ്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു ക്യാമറയെ അഭിമുഖീകരിച്ചത് ഒരു പരസ്യചിത്രത്തിന് വേണ്ടിയായിരുന്നു. കല്യാണ്‍ ജ്യുവലേഴ്സിന്‍റെ ആ പരസ്യത്തില്‍ മഞ്ജുവിനൊപ്പം അഭിനയിച്ചതോ, സാക്ഷാല്‍ അമിതാഭ് ബച്ചന്‍! ബിഗ്ബിയുടെ മകളായാണ് മഞ്ജു ഈ പരസ്യചിത്രത്തില്‍ വേഷമിട്ടത്.

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഈ പരസ്യം പുറത്തിറങ്ങുന്നു. പ്രഭു, നാഗാര്‍ജുന, ശിവരാജ്കുമാര്‍ എന്നിവരാണ് ഈ ഭാഷകളില്‍ മഞ്ജു വാര്യരുടെ നായകന്‍‌മാരാകുന്നത്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ പരസ്യത്തിന് രണ്ടുകോടി രൂപയായിരുന്നു ചെലവ്.

അമിതാഭ് ബച്ചനും മഞ്ജു വാര്യരും അഭിനയിച്ച കല്യാണ്‍ ജ്യുവലേഴ്സ് മലയാളം പരസ്യം ബുധനാഴ്ച റിലീസാകുകയാണ്. ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് യൂട്യൂബിലാണ് പരസ്യം റിലീസ് ചെയ്യുന്നത്. അതിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ചാനലുകളിലും പരസ്യം പ്രത്യക്ഷപ്പെട്ടുതുടങ്ങും.

ഒരു പരസ്യത്തിന്‍റെ റിലീസിനായി മലയാളികള്‍ ആദ്യമായാണ് ഇങ്ങനെ കാത്തിരിക്കുന്നത്. എന്തായാലും ആ കാത്തിരിപ്പ് അവസാനിപ്പിച്ച് ‘മഞ്ജുപ്പരസ്യം’ ഇതാ എത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :