സ്മാര്‍ട്ട് ഖാന്‍, സല്‍മാന്‍ ഖാന്‍!

മുംബൈ| WEBDUNIA| Last Modified ഞായര്‍, 21 നവം‌ബര്‍ 2010 (13:01 IST)
ബോളിവുഡിലെ ‘സ്മാര്‍ട്ട്’ ഖാന്‍ സല്‍മാന് ആകാരത്തില്‍ മാത്രമല്ല മനസ്സിലും സൌകുമാര്യമുണ്ട്. അല്ലെങ്കില്‍, തന്നെ ഉപേക്ഷിച്ചു പോയ ആഷിന്റെ സിനിമയുടെ സ്വകാര്യ പ്രീമിയര്‍ നടത്തി അഭിപ്രായം പറയുമോ?

തനിക്കും കുടുംബാംഗങ്ങള്‍ക്കുമായി ഐശ്വര്യറായിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഗുസാരിഷി’ന്റെ സ്വകാര്യ പ്രീമിയര്‍ നടത്തിയതാണ് സല്‍മാന്റെ വിശാല മനസ്കത വെളിവാക്കുന്നത്. സുഹൃത്തായ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ആഗ്രഹപ്രകാരമാണത്രേ സല്‍മാന്‍ കണ്ട് അഭിപ്രായം പറഞ്ഞത്. ചിത്രത്തിന്റെ പ്രീമിയറില്‍ സല്‍മാന്റെ പുതിയ നായിക സൊണാക്ഷി സിന്‍‌ഹയും ഹാജരായിരുന്നു.

ബോക്സോഫീസ് വിജയം നേടാന്‍ കഴിയുന്ന ചിത്രമാണ് ഗുസാരിഷ് എന്നാണ് സല്‍മാന്റെ കമന്റ്. എന്നാല്‍, തുടക്കത്തില്‍ ശ്രദ്ധ നേടാന്‍ കഴിയാതെ പോയാല്‍ അതിനെ അതിജീവിക്കാന്‍ ശക്തമായ പ്രചരണം ആവശ്യമാണെന്നും സല്ലു ബന്‍സാലിക്ക് ഉപദേശം നല്‍കി.

എന്തായാലും സല്‍മാന്‍ വളരെ വലിയൊരു കാര്യമാണ് ചെയ്തതെന്ന് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു - ബന്‍സാലി പറഞ്ഞിട്ടാണെങ്കിലും ആഷിന്റെ ചിത്രം വിലയിരുത്താന്‍ സമ്മതം മൂളിയല്ലോ!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :