സ്നേഹമുള്ള പശു ; ട്രെയിലർ കാണാം

പശു ട്രെയിലർ കാണാം

aparna| Last Modified ബുധന്‍, 8 നവം‌ബര്‍ 2017 (13:58 IST)
പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ പറയുന്ന 'പശു' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ഛായാഗ്രാഹകനായ എം ഡി സുകുമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എബ്രഹാം മാത്യുവിന്റെ കഥയ്ക്ക് എം ഡി സുകുമാരൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നന്ദു, കലാശാല ബാബു, റോയ് മലമാക്കല്‍, ഉണ്ണി ചിറ്റൂര്‍, അനിയപ്പന്‍, രവീന്ദ്രന്‍, പ്രീതി, നിഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. കോട്ടയം ജില്ലയുടെ മലയോര മേഖലയായ മുണ്ടക്കയം, പുലിക്കുന്ന്, കൂട്ടിക്കല്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എല്‍.ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :