സൂര്യയോ, അതാരാ? സൂര്യ ആരാധകരുടെ നെഞ്ചില്‍ ആണിയടിച്ച് കരീന

മുംബൈ| WEBDUNIA|
PRO
സൂര്യയോ, അതാരാ? കപൂറിന്റെ ചോദ്യമാണിത്! സൌത്ത് ഇന്ത്യന്‍ താരരാജവായ സൂര്യയെ അറിയില്ലെന്നാണ് ബോളിവുഡ് ബേബൊ കരീന കപൂര്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ അഞ്ജാനില്‍ കരീന ഐറ്റം ഡാന്‍സ് ചെയ്യുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ വാര്‍ത്തകള്‍ക്കും ബേബൊ അന്ത്യം കുറിച്ചിരിക്കുകയാണ്.

ഇത്തരം വിലകുറഞ്ഞ കഥകള്‍ വരുന്നത് എവിടെ നിന്നുമാണെന്ന് അറിയില്ല, ഇയാള്‍ അഭിനയിക്കുന്ന ചിത്രത്തിന് ഞാന്‍ കരാര്‍ കൊടുത്തിട്ടില്ല, ആരാണെന്ന് പോലും എനിക്കറിയില്ല, ലിംഗുസ്വാമിയേയും ഞാന്‍ അറിയില്ല, ഒരിക്കലും സൂര്യയുടെ ചിത്രങ്ങള്‍ കണ്ടിട്ടില്ല, തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുവാന്‍ തനിക്ക് ഒട്ടും ഇഷ്ടമല്ല അതുപോലെ ഹോളിവുഡിലും- കരീന പറഞ്ഞു.

എന്തായാലും ഈ വാക്കുകള്‍ സൂര്യ ആരാധകരുടെ നെഞ്ചില്‍ ആണിയടിച്ചതു പോലെയായിരിക്കുകയാണ്. പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ രക്തചരിതില്‍ സൂര്യ നായകനായിരുന്നു. സൂര്യയെ പോലുള്ള നടനെ അറിയില്ല എന്നു പറയുന്ന കരീനയ്ക്ക് ഇനി സൌത്ത് ഇന്ത്യയില്‍ പിടിമുറുക്കാന്‍ കഷ്ടപ്പെടേണ്ടി വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :