യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, കൂടെ അഭിനയിക്കണം

മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 31 മാര്‍ച്ച് 2014 (14:05 IST)
PTI
രജനികാന്തിന് ആരാധകര്‍ ഏറെയാണ്, ആ നിര നീണ്ടുപോകും, സിനിമതാരങ്ങളിലൂടെ, രാഷ്ട്രീയപ്രവര്‍ത്തകരിലൂടെ വിവിധമേഖലകളില്‍ അദ്ദേഹത്തിന് ആരാധകര്‍ നിരവധിയാണ്. ഇപ്പോള്‍ ഇതാ ബോളിവുഡിന്റെ സ്വന്തം താരസുന്ദരിയായിരുന്ന കാജോളും സമ്മതിച്ചിരിക്കുന്നു താനും രജനികാന്തിന്റെ കടുത്ത ആരാധികയാണെന്ന്.

ഞാന്‍ ഏറെ കാത്തിരിക്കുകയാണ് കൊച്ചടിയാന്‍ റിലീസാകുന്നതിന് വേണ്ടി, സംശയിക്കണ്ട ഞാന്‍ രജനികാന്തിന്റെ കടുത്ത ആരാധികയാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം തന്നെയാണ് യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍, അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ഒട്ടും ചിന്തിക്കാതെ ആ പ്രോജക്ട് സ്വീകരിക്കും, കാജോള്‍ വാചാലിതയായി.

മുംബൈയില്‍ കഴിഞ്ഞ ദിവസം കൊച്ചടിയാന്റെ ഹിന്ദി ട്രെയിലര്‍ ചടങ്ങിലാണ് കാജോള്‍ തലൈവരോടുള്ള തന്റെ ആരാധനയും ഒപ്പം അഭിനയിക്കനുള്ള ആഗ്രഹവും വെളിപ്പെടുത്തിയത്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് മെഗാസ്റ്റാന്‍ അമിതാഭ് ബച്ചനായിരുന്നു. ചടങ്ങില്‍ ജയ ബച്ചന്‍, ഐശ്വര്യ റായ്, അനുപം ഖേര്‍, ജാക്കി ഷെറോഫ്, ദീപിക പാദുകോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :