സുരേഷ്ഗോപിയെ മലയാളത്തിന് വേണം !

PRO
‘ഓര്‍മ്മയുണ്ടോ ഈ മുഖം’ - ഈ ഡയലോഗുമായി കമ്മീഷണര്‍ ഭരത്ചന്ദ്രന്‍റെ പിറവി 1994ലാണ് സംഭവിച്ചത്. ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ - സുരേഷ് ഗോപി ത്രയത്തിന്‍റെ ഏറ്റവും മഹത്തായ വിജയം. ഒപ്പം സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ സുരേഷ് ഗോപി അവരോധിക്കപ്പെട്ടു. ‘ഐ ആം ഭരത് ചന്ദ്രന്‍. ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന് ഭരത് ചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ പ്രേക്ഷകര്‍ ആവേശഭരിതരായി എഴുന്നേറ്റ് നിന്ന് കൈയടിച്ച് സ്വീകരിക്കുകയായിരുന്നു ഈ താരത്തെ. സുരേഷ് ഗോപിയുടെ കരിയര്‍ കമ്മീഷണറിന് മുമ്പും പിന്നീടും എന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റോറിയായാണ് കമ്മീഷണര്‍ വിലയിരുത്തപ്പെടുന്നത്. ഭരത് ചന്ദ്രനെ മലയാളത്തിലുണ്ടായ ഏറ്റവും ഉള്‍ക്കരുത്തുള്ള പൊലീസ് കഥാപാത്രമായും.

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
1. കമ്മീഷണര്‍

ഈ സിനിമകളിലൂടെ സൂപ്പര്‍താരമായ ശേഷമാണ് സുരേഷ്ഗോപി ലേലം, പത്രം, കളിയാട്ടം, യുവതുര്‍ക്കി, സമ്മര്‍ ഇന്‍ ബെത്‌ലഹേം, രക്തസാക്ഷികള്‍ സിന്ദാബാദ്, ക്രൈം ഫയല്‍, തെങ്കാശിപ്പട്ടണം, രണ്ടാം ഭാവം, ഭരത്ചന്ദ്രന്‍ ഐ പി എസ്, ദി ടൈഗര്‍, ഡിറ്റക്ടീവ്, നാദിയ കൊല്ലപ്പെട്ട രാത്രി, ട്വന്‍റി20, ജനകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം നിറച്ചത്. എന്നാല്‍ സമീപകാലത്തായി അദ്ദേഹം മലയാള സിനിമയോട് അല്‍പ്പം അകല്‍ച്ചയിലാണ്. അത് മാറുമെന്നും കൂടുതല്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തന്‍റെ താരപദവി അദ്ദേഹം തിരിച്ചുപിടിക്കുമെന്നും പ്രതീക്ഷിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :