സിനിമയുടെ രാജാക്കന്‍‌മാര്‍ - മമ്മൂട്ടിയും ലാലും - ഒന്നിച്ചു!

 മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം, ദുല്‍ക്കര്‍, മംഗ്ലീഷ്, വിക്രമാദിത്യന്‍
Last Modified ബുധന്‍, 30 ജൂലൈ 2014 (14:28 IST)
മലയാള സിനിമയുടെ രാജാക്കന്‍‌മാര്‍ - മോഹന്‍ലാലും മമ്മൂട്ടിയും - വീണ്ടും ഒന്നിച്ചു. സിനിമയ്ക്ക് വേണ്ടിയല്ലെന്ന് മാത്രം. ഈദ് ആഘോഷങ്ങള്‍ക്കായാണ് ഇരുവരും ഒത്തുകൂടിയത്. മമ്മൂട്ടിയുടെ വീട്ടിലാണ് മോഹന്‍ലാല്‍ ഈദ് ആഘോഷിച്ചത്.

"Celebrating Eid at Mammukka's home" എന്നെഴുതി ഇരുവരും നില്‍ക്കുന്ന ഒരു ഫോട്ടോയും മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സഹോദരതുല്യമായ സ്നേഹമുള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പരസ്പരം ആരോഗ്യകരമായ മത്സരങ്ങള്‍ ഉള്ളപ്പോള്‍ തന്നെ ഇരുവരും തമ്മിലുള്ള സ്നേഹം മറ്റ് ഭാഷകളിലെ സൂപ്പര്‍താരങ്ങള്‍ക്കും മാതൃകയാണ്.

ഈദിന് മോഹന്‍ലാലിന് റിലീസുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മമ്മൂട്ടിക്ക് ആഘോഷിക്കാന്‍ രണ്ടുകാര്യങ്ങള്‍ ഉണ്ടായിരുന്നു. താന്‍ അഭിനയിച്ച മംഗ്ലീഷും മകന്‍ ദുല്‍ക്കറിന്‍റെ വിക്രമാദിത്യനും വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് മമ്മൂട്ടി. മോഹന്‍ലാലും ആ സന്തോഷം പങ്കിടാന്‍ എത്തി എന്നത് രണ്ട് താരങ്ങളുടെയും ആരാധകര്‍ക്ക് സംതൃപ്തി നല്‍കുന്ന കാര്യമാണ്.

ഒരു ലക്ഷത്തോളം ലൈക്കുകളാണ് താരരാജാക്കന്‍‌മാര്‍ ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. എന്തായാലും മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ഒരു സിനിമയും സമീപഭാവിയില്‍ തന്നെ പ്രതീക്ഷിക്കുന്നുണ്ട് ആരാധകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :