Last Modified ശനി, 3 ഒക്ടോബര്‍ 2015 (20:11 IST)
സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കത്തക്ക രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണ്.
വാഹനാപകടത്തേത്തുടര്‍ന്ന് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ വിശ്രമിക്കുകയാണ്. മൂന്നുമാസത്തെ വിശ്രമമാണ് സിദ്ധാര്‍ത്ഥിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ മൂന്നുമാസം ചിത്രത്തിന്റെ എഴുത്തുജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഉപയോഗിക്കാനാണ് സിദ്ധാര്‍ത്ഥിന്റെ തീരുമാനമെന്നറിയുന്നു.
അതീവരസകരമായ ഒരു സ്റ്റോറിലൈനാണ് ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയിട്ടുള്ളതെന്നാണ് വിവരം. കഴിഞ്ഞ ചിത്രമായ ചന്ദ്രേട്ടന് എവിടെയാ പോലെ ലാളിത്യമുള്ള ഒരു സിനിമയ്ക്കാണ് സിദ്ധാര്ത്ഥന് ശ്രമിക്കുന്നത്.
ഈ സിനിമ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.