സരിത നായര്‍ സിനിമയില്‍ നായിക!

Last Modified തിങ്കള്‍, 19 മെയ് 2014 (18:59 IST)
സംസ്ഥാനരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ കേസിലെ വിവാദനായിക സരിതാ നായര്‍ സിനിമയിലേക്ക്. ഒരു പ്രവാസി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സരിതയ്ക്ക് നായികാ വേഷമാണ്.

ചിത്രത്തിന്‍റെ കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. സരിതയുടെയും കോടതിയുടെയും സമ്മതം സിനിമയുടെ ഷൂട്ടിംഗിന് ആവശ്യമാണ്. ഇത് രണ്ടും ലഭിച്ചുകഴിഞ്ഞാലുടന്‍ ഷൂട്ടിംഗ് ആരംഭിക്കും.

20 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കത്തക്ക വിധത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇനിയും പേരിട്ടില്ലാത്ത ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുമെന്നും അറിയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :