വീണ്ടും വിക്രമിന് തിരക്ക്, ഷങ്കര്‍ ചിത്രം ഉടന്‍ !

Shankar, Vikram, Rajanikanth, Mohanlal, Mammootty, ഷങ്കര്‍, വിക്രം, രജനികാന്ത്, മോഹന്‍ലാല്‍, മമ്മൂട്ടി
Last Modified ശനി, 20 ഫെബ്രുവരി 2016 (15:14 IST)
‘10 എണ്‍ട്രതുക്കുള്ളേ’ പരാജയമായപ്പോള്‍ ചിയാന്‍ വിക്രമിന്‍റെ കാലം കഴിഞ്ഞതായി ചിലര്‍ വിശ്വസിച്ചു. അടുത്ത ചിത്രത്തിന് പണം മുടക്കാന്‍ പോലും പലരും തയ്യാറായില്ല. ബിഗ് ബജറ്റില്‍ പ്ലാന്‍ ചെയ്തിരുന്ന ‘ഇരുമുഖന്‍’ എന്ന സിനിമയുടെ ബജറ്റ് കുറയ്ക്കണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെടുകയും അത് നടക്കാതെ വന്നപ്പോള്‍ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറുകയും ചെയ്തു. പിന്നീട് വേറൊരു നിര്‍മ്മാതാവ് ആ സിനിമ ഏറ്റെടുക്കുകയായിരുന്നു.

എന്നാല്‍ ഇരുമുഖനില്‍ അഭിനയിച്ചുതുടങ്ങിയതോടെ വീണ്ടും വിക്രമിന് നല്ലകാലം തെളിയുകയാണ്. ഇരുമുഖന്‍ പൂര്‍ത്തിയായാലുടന്‍ ഷങ്കറിന്‍റെ ചിത്രത്തിലായിരിക്കും വിക്രം അഭിനയിക്കുക എന്നാണ് സൂചനകള്‍.

‘2.0’ എന്ന രജനികാന്ത് ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് ഷങ്കര്‍ ഇപ്പോള്‍. അതിന് ശേഷം വിക്രമിനെ നായകനാക്കി ഒരു സിനിമ ചെയ്യാനാണ് ഷങ്കര്‍ ആലോചിക്കുന്നത്. അതിനായി ഒരു തിരക്കഥ കഴിഞ്ഞ ദിവസം ഷങ്കര്‍ വിക്രമിന് നല്‍കി. തിരക്കഥ ഇഷ്ടപ്പെട്ട വിക്രം പ്രൊജക്ടിന് ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരിക്കുകയാണ്.

അന്നിയന്‍, ഐ എന്നീ ഷങ്കര്‍ ചിത്രങ്ങളില്‍ വിക്രമായിരുന്നു നായകന്‍. പുതിയ സബ്ജക്ട് ഒരു ആക്ഷന്‍ ത്രില്ലറാണെന്നാണ് സൂചന. എന്തായാലും ഷങ്കര്‍ - വിക്രം ജോഡി സംഭവിക്കുമ്പോള്‍ ഉണ്ടാകുന്ന മാജിക്കിനായി വീണ്ടും കാത്തിരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :