അജിത് ചിത്രവുമായി വീണ്ടും മുരുഗദോസ്!

Ajith, Murugadoss, Akira, Shankar, Mahesh Babu, അജിത്, മുരുഗദോസ്, അകിര, ഷങ്കര്‍, മഹേഷ് ബാബു
Last Modified ശനി, 30 ജനുവരി 2016 (21:16 IST)
തമിഴിലെ ഏറ്റവും വലിയ സംവിധായകരിലൊരാളായ എ ആര്‍ മുരുഗദോസ് ഇപ്പോള്‍ തിരക്കിന്‍റെ കൊടുമുടിയിലാണ്. സൊനാക്ഷി സിന്‍‌ഹയെ നായികയാക്കി ചെയ്യുന്ന ‘അകിര’ എന്ന ഹിന്ദിച്ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. അതിനുശേഷം മഹേഷ് ബാബുവിനെ നായകനാക്കി തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന പ്രൊജക്ട് തുടങ്ങുകയാണ്.

ഏറ്റവും പുതിയ ഒരു വിവരം വരുന്നു. അജിത്തിനെ നായകനാക്കി ഒരു തമിഴ് ചിത്രത്തിന് മുരുഗദോസ് ഒരുങ്ങുന്നു എന്നാണ് വിവരം. ഉദയാനിധി സ്റ്റാലിനായിരിക്കും ചിത്രം നിര്‍മ്മിക്കുക. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുമെന്നും സൂചനയുണ്ട്. ഒരു പക്കാ ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും ആ സിനിമ.

മുരുഗദോസിന്‍റെ ആദ്യചിത്രമായ ‘ദീന’യില്‍ അജിത്തായിരുന്നു നായകന്‍. ആ ചിത്രത്തോടെയാണ് അജിത്തിന് ‘തല’ എന്ന വിളിപ്പേര് വീണത്.

അതേസമയം, മഹേഷ്ബാബുവിനെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം മുരുഗദോസിന്‍റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും. 90 കോടി രൂപയാണ് ആ പ്രൊജക്ടിന്‍റെ ബജറ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :