വിവാഹത്തിന് തൊട്ടുമുമ്പ് ദിലീപിന് എന്തു സംഭവിച്ചു?

PRO
PRO
ദിലീപും ലാല്‍ജോസും ഏഴാം തവണ ഒന്നിക്കുന്നു, ഏഴ് സുന്ദരരാത്രികള്‍ എന്ന ചിത്രത്തില്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങിയ കൂട്ടുകെട്ടില്‍ ഏറ്റവും ഒടുവിലെത്തിയത് സ്പാനിഷ് മസാലയായിരുന്നു. വിവാഹത്തിന് തൊട്ടുമുമ്പുള്ള ഏഴ് ദിവസങ്ങളിലെ ഒരു യുവാവിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. ഒരു പരസ്യ സംവിധായകനായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. റിമ കല്ലിങ്കലാണ് നായിക.

ക്ലാസ്‌മേറ്റ്‌സ് എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ജയിംസ് ആല്‍ബര്‍ട്ട് വീണ്ടും ലാല്‍ജോസ് സിനിമയ്ക്കായി രചന നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൊച്ചിയില്‍ ചിത്രീകരണം തുടങ്ങിയ സിനിമ ദിലീപിന്റെ ക്രിസ്മസ് ചിത്രമായി തിയേറ്ററിലെത്തും.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :