ലോഹം കഴിഞ്ഞാല്‍ മോഹന്‍ലാലിന് റെസ്റ്റ് വേണം

ലോഹം, മോഹന്‍ലാല്‍, രഞ്ജിത്, ജോഷി, അമല പോള്‍
Last Modified വെള്ളി, 8 മെയ് 2015 (15:58 IST)
മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ‘ലോഹം’ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി. ഇത് രാവണപ്രഭു പോലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഒന്നാന്തരം ഡയലോഗുകളുമുള്ള ഒരു കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രിയ നായികയാകുന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നു.

ലോഹത്തിന് ശേഷം കുറച്ചുനാള്‍ വിശ്രമിക്കാനാണ് മോഹന്‍ലാലിന്‍റെ തീരുമാനമെന്ന് റിപ്പോര്‍ട്ട്. ഏറെക്കാലമായി അലട്ടുന്ന പുറം‌വേദനയ്ക്ക് ചികിത്സ തേടാനും ആലോചനയുണ്ട്. ഒരു ജപ്പാന്‍ സന്ദര്‍ശനവും താരം പ്ലാന്‍ ചെയ്തിട്ടുണ്ട്. ജൂണ്‍ അവസാനത്തോടെ വീണ്ടും സിനിമയില്‍ സജീവമാകും.

തിരിച്ചെത്തിയാലുടന്‍, എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘കനല്‍’ എന്ന ആക്ഷന്‍ ത്രില്ലര്‍ ആരംഭിക്കും. അതിന് ശേഷം ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്‍ ചെയ്യാനാണ് പരിപാടി.

ലൈലാ ഓ ലൈലാ, എന്നും എപ്പോഴും, ലോഹം എന്നീ സിനിമകള്‍ ഇടവേളകളില്ലാതെ ചെയ്തതിനാല്‍ അല്‍പ്പം വിശ്രമിക്കാന്‍ തന്നെയാണ് താരചക്രവര്‍ത്തി തീരുമാനിച്ചിരിക്കുന്നത്. ലൈലാ ഓ ലൈലാ ആണ് മോഹന്‍ലാലിന്‍റെ പുതിയ റിലീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :