ലൈലാ ഓ! ലൈലാ, അമല പോളില്ല, ലാലേട്ടന് നായിക മഞ്ജു!

Last Modified തിങ്കള്‍, 26 മെയ് 2014 (14:45 IST)
ബോളിവുഡിലെ സൂപ്പര്‍ തിരക്കഥാകൃത്താണ് സുരേഷ് നായര്‍. അദ്ദേഹം മലയാളത്തില്‍ ആദ്യമായെഴുതിയ തിരക്കഥയാണ് ‘ലൈലാ ഓ! ലൈലാ’. ജോഷി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയായി അമല പോളിനെയാണ് നിശ്ചയിച്ചിരുന്നത്.

സിനിമയുടെ ഷൂട്ടിംഗ് ആ‍രംഭിച്ചെങ്കിലും പിന്നീട് ബജറ്റ് കുതിച്ചുയരുമെന്നത് മുന്‍‌കൂട്ടിക്കണ്ട് നിര്‍ത്തിവച്ചു. അപ്പോഴേക്കും നായിക അമല പോളിന് വിവാഹവുമായി.

പുതിയ വിവരം, ജോഷി ഈ സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിക്കുകയാണ്. മോഹന്‍‌ലാലിന്‍റെ നായികയായി എത്തുന്നത് അമല പോള്‍ ആവില്ല. പകരം സാക്ഷാല്‍ മഞ്ജു വാര്യര്‍!

‘ഹൌ ഓള്‍ഡ് ആര്‍ യു’ എന്ന മെഗാഹിറ്റിന് ശേഷം മഞ്ജു വാര്യര്‍ എത്തുന്നത് ഈ സിനിമയിലൂടെയാകും. അങ്ങനെ പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ - മഞ്ജു വാര്യര്‍ കൂട്ടുകെട്ട് വീണ്ടും സംഭവിക്കുകയാണ്.

ദിലീപ് നായകനാകുന്ന ‘അവതാരം’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിരക്കിലാണ് ഇപ്പോള്‍ ജോഷി. അതിന് ശേഷം ലൈലാ ഓ! ലൈലാ ഷൂട്ടിംഗ് ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :